ഷെയർ ഇട്ട് അടിച്ചത് ട്രാക്കിലിരുന്ന്; റിലേ പോയതോടെ അവിടെ തന്നെ കിടന്നു; ട്രെയിനിൻ്റെ അടിയിൽപ്പെട്ടതു പോലും അറിയാതെ രണ്ടു പേർ

കൊച്ചി: മദ്യപിച്ച് റെയിൽവേ പാളത്തിൽ കിടന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഷാലിമാർ എക്‌സ്‌പ്രസ് കടന്നുപോകുന്നതിനിടെയാണ് രണ്ടുപേർ പാളത്തിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ട്രെയിൻ നിർത്തിയതിനുശേഷം ജീവനക്കാർ ഇറങ്ങി ഇവരെ പാളത്തിൽ നിന്ന് പിടിച്ചു മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി ഷാലിമാർ എക്‌സ്‌പ്രസ് ആലുവ സ്റ്റേഷൻ പിന്നിട്ടതിന് ശേഷം മുന്നോട്ടുവരികയായിരുന്നു. ട്രെയിൻ വേഗത കുറഞ്ഞാണ് വന്നിരുന്നത്. ഈ സമയത്താണ് രണ്ടുപേർ പാളത്തിൽ കിടക്കുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അഞ്ച് മീറ്ററോളം മുന്നോട്ടുപോവുകയും എഞ്ചിൻ ഇവരുടെ മുകളിലൂടെ കടന്നുപോയെന്നും ലോക്കോ പൈലറ്റുമാർ പ്രതികരിച്ചു.

തുടർന്ന് ലോക്കോ പൈലറ്റ് പുറത്തിറങ്ങി നോക്കി രണ്ടുപേരോടും പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. പിന്നാലെ രണ്ടുപേരും സ്വയം പുറത്തേയ്ക്ക് വന്നു. ഇരുവർക്കും പരിക്കൊന്നും ഏറ്റില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. മദ്യപിച്ച് ലെക്കുകെട്ട നിലയിലായിരുന്നു ഇവരെന്ന് ലോക്കോ പൈലറ്റുമാർ പറഞ്ഞു.

പാളത്തിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും പേരുവിവരങ്ങൾ വ്യക്തമല്ല. റെയിൽവേ പാളത്തിൽ അപകടകരമാംവിധം കിടന്നതിന് ഇരുവർക്കും എതിരെ കേസ് എടുത്തതായി റെയിൽവേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

287ദി​വസത്തെ ബഹിരാകാശ ജീവിതം, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ...

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; പിന്നാലെ കൊലയാളിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിലിലാണ് കൊലപാതകം...

മമ്മൂട്ടിയുടെ അസുഖ വാർത്തയറിഞ്ഞ് നിറമിഴികളോടെ ആരാധകർ; ചികിത്സ ചെന്നൈയിൽ

ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലികമായി വിശ്രമമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി....

മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? ഒരു മാസമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു; ഷൂട്ടിംഗ് നീട്ടിവെച്ച് ദുൽഖർ

കൊച്ചി: മമ്മൂട്ടിക്ക് കാൻസർ ബാധിച്ചോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണ് ഇത്....

Other news

വീട്ടിൽ കഞ്ചാവ് വിൽപ്പന; പോലീസ് വരുന്ന വിവരമറിഞ്ഞ് യുവതി ഇറങ്ങിയോടി, ഒടുവിൽ പിടി വീണു

പാലക്കാട്: തെങ്കര ചിറപ്പാടത്ത് വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന്...

മറുനാടൻ മറുത… മമ്മൂട്ടി ഫാൻസ് തല്ലിക്കൊന്നു; കുരു പൊട്ടിക്കാൻ കാത്തിരിക്കുന്നവർക്ക് സ്വാഗതം; പോസ്റ്റ് വൈറൽ

കൊച്ചി: മറുനാടൻ മറുതയെ മമ്മൂട്ടി ഫാൻസ് തല്ലിക്കൊന്നു! കുരു പൊട്ടിക്കാൻ കാത്തിരിക്കുന്നവർക്ക്...

അയ്മനം പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്ത സ്ത്രീ പിടിയിൽ

കോട്ടയം: ഗ്രാമപഞ്ചായത്ത് നേരെ ആക്രമണം നടത്തിയ സ്ത്രീ പിടിയിൽ. മുട്ടേൽ സ്വദേശി...

സ്കൂൾ പരിസരത്തെ കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ശ്രമം

തൃശൂര്‍: തൃശൂർ കുന്നംകുളത്ത് കടയില്‍ ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന്‍റെ ജോലി...

ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിക്കും, കമ്പത്തെത്തിച്ച് പൊളിച്ച് വിൽക്കും; പ്രതികൾ കുടുങ്ങിയതിങ്ങനെ:

ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിച്ച് കമ്പത്ത് പൊളിക്കാൻ നൽകുന്ന സംഘത്തെ വണ്ടൻമേട്...

പോക്സോ കേസ്; യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ഇടുക്കി: പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!