രാജ്യത്ത് നിലവിലുള്ള ചൂതാട്ട നിയമം ലംഘിച്ചു, ബെറ്റിങ് ആപ്പുകളുടെ പ്രചാരണം; പ്രശസ്ത താരങ്ങൾക്കെതിരെ കേസ്

ഹൈദരാബാദ്: ബെറ്റിങ് ആപ്പുകളുടെ പ്രചാരണം നടത്തിയെന്ന പരാതിയിൽ നടന്മാരുൾപ്പെടെ സിനിമ മേഖലയിലുൾപ്പെട്ടവർക്കെതിരെ കേസെടുത്ത് പോലീസ്. പ്രശസ്ത നടന്മാരായ റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവർക്കെതിരെയും, നടിമാരായ മഞ്ചു ലക്ഷ്മി, നിധി അഗർവാൾ എന്നിവർക്കെതിരെയും ഹൈദരാബാദ് പോലീസ് കേസ് എടുത്തിട്ടുണ്ട്.

മാത്രമല്ല ഇത്തരം ആപ്പുകളുടെ പ്രചാരണം നടത്തിയ 11 സമൂഹമാധ്യമ ഇൻഫ്ളുവൻസർമാർക്കെതിരെയും ഹൈദരാബാദിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചലച്ചിത്ര മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കെതിരെ മിയപൂർ സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർ രാജ്യത്ത് നിലവിലുള്ള ചൂതാട്ട നിയമത്തിന്റെ ലംഘനമാണ് നടത്തിയിരിക്കുന്നത്.

ബെറ്റിങ് ആപ്പുകൾ വഴി തൊഴിൽ രഹിതരായ യുവാക്കൾക്ക് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന തെറ്റായ പ്രതീക്ഷ ഇവർ നൽകിയെന്നും എഫ്ഐആറിൽ പറയുന്നു. കേസിൽ ഉൾപ്പെട്ടിലുള്ള സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

പി എം പനീന്ദ്ര ശർമ്മ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. പരാതിക്കാരനായ പനീന്ദ്ര ശർമ്മ കോളനി യുവാക്കളുമായി സംസാരിച്ചപ്പോൾ അവരിൽ പലരും ബെറ്റിംഗ്, ചൂതാട്ടം, കാസിനോ പോലുള്ള ആപ്പുകളിൽ നിക്ഷേപം നടത്തുന്നതായി മനസ്സിലായി. തുടർന്നാണ് ഇത്തരം ആപ്പുകൾ പ്രചരിപ്പിക്കുന്ന താരങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

നിരവധി ആളുകൾക്ക് കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇത്തരം ആപ്പുകളിൽ നിക്ഷേപിച്ച് നഷ്ട്ടമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിക്കാനായ ആളും ഒരിക്കൽ ഇത്തരം ആപ്പുകളിൽ പണം നിക്ഷേപിക്കാനൊരുങ്ങിയിരുന്നെങ്കിലും കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം പിന്മാറുകയായിരുന്നു.

പിന്നീട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചപ്പോഴാണ് നിരവധി സെലിബ്രിറ്റികളും, ഇൻഫ്ലുവൻസ‍ർമാരും ബെറ്റിങ് ആപ്പുകളും മറ്റും പ്രോത്സാഹിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

വലിയ തുക കൈപ്പറ്റിയ ശേഷമാണ് ഈ ആപ്പുകൾക്കായി പരസ്യം ചെയ്യുന്നതെന്നും വ്യക്തമായി മനസ്സിലായെന്നും പരാതിയിൽ പറയുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ ചലച്ചിത്ര താരങ്ങളും, ഇൻഫ്ലുവൻസ‍ർമാരും ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബെറ്റിങ് അപ്പുകൾക്കെതിരെയും, അവയുടെ പ്രചാരണം നടത്തുന്നവർക്കെതിരെയും നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img