web analytics

ബാലരാമപുരത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മക്കെതിരെ തട്ടിപ്പ് കേസ്

തിരുവനന്തപുരം: ബാലരാമപുരത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്.

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് പോലീസ് കേസെടുക്കുന്നത്. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ആളുകളിൽ നിന്നും പണം വാങ്ങിയെന്നാണ് പരാതി.

നിലവിൽ തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് പരാതികളിലാണ് ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

ശ്രീതു ദേവസ്വം ബോർഡിൽ ജോലിചെയ്യുന്നുവെന്നാണ് മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ ശ്രീതു ദേവസ്വംബോർഡിലെ ജീവനക്കാരിയല്ലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് അയൽവാസികളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി വാങ്ങി നൽകാമെന്ന് വാഗ്‌ദനം ചെയ്ത് ഇവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച പരാതി.

അതേസമയം ശംഖുമുഖം സ്വദേശിയായ ജ്യോത്സ്യൻ 36 ലക്ഷം രൂപ തട്ടിയെന്ന ശ്രീതുവിന്റെ പരാതിയിലും നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img