കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു; സംഭവം ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന.

നോവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 40 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 50 കണ്ടെയ്നറുകൾ കത്തിനശിച്ചു.

ദത്തെടുക്കലിന്റെ മറവിൽ കുട്ടികളെ കടത്തൽ…? മുന്നറിയിപ്പ് നൽകി ന്യൂസിലാൻഡ് ഇമിഗ്രേഷൻ

വിദേശത്ത് നിന്ന് കുട്ടികളെ ദത്തെടുക്കുന്നതിലെ മാതാപിതാക്കളുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ന്യൂസിലാൻഡ് ഇമ്മിഗ്രേഷൻ. അംഗീകരിക്കാത്ത രാജ്യങ്ങളിൽ നിന്ന് ദത്തെടുക്കുന്നവർ കുട്ടികളെ വീട്ടുജോലിക്കാരായി നിർത്തുകയോ ലൈംഗികമായി ആക്രമിക്കുകയോ ചെയ്യുന്നുണ്ടെന്ന് നിയമ മേഖലയിലെ ഒരു അന്തർസർക്കാർ സംഘടനയായ ഹേഗ് കൺവെൻഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ന്യൂസിലാൻഡ് നിയമ പ്രകാരം ഡൊമസ്റ്റിക് ദത്തെടുക്കലുകൾക്ക് പ്രായപരിധി നിശ്ചയിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര ദത്തെടുക്കലുകൾക്ക് പ്രായപരിധിയില്ല. ഇത് വഴി ചൂഷണം നടക്കുകയും ചെയ്യും.

ചില ന്യൂസിലൻഡുകാർ വിദേശത്ത് നിന്ന് പത്തിലധികം കുട്ടികളെ ദത്തെടുത്തിട്ടുണ്ടെന്ന് സർക്കാർ വെളിപ്പെടുത്തി. മുമ്പ് കുട്ടികളെ കടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒരു സ്ത്രീ രാജ്യത്തേക്ക് കുട്ടികളെ കടത്തിയെന്നും സർക്കാർ പത്രക്കുറിപ്പുകൾ വെളിപ്പെടുത്തി.

ദത്തെടുക്കപ്പെട്ട കുട്ടികളെ ജോലിക്ക് നിർബന്ധിക്കുകയോ, ശമ്പളമില്ലാതെ ജോലി ചെയ്യിക്കുകയോ, വീട്ടുജോലി ചെയ്യുകയോ, നിർബന്ധിത വിവാഹങ്ങൾ നടത്തുകയോ, ലൈംഗിക ചൂഷണം നടത്തുകയോ ചെയ്താൽ അവരെ മനുഷ്യക്കടത്തിന്റെ ഇരകളായി തരംതിരിക്കും.

കുട്ടികളെ ദത്തെടുത്ത് ന്യൂസിലൻഡിൽ എത്തിക്കുന്നതിന് മുൻപ്, കുട്ടികളുടെ ക്ഷേമത്തിന് ഉത്തരവാദിത്വമുള്ള സർക്കാർ വകുപ്പായ ഒറംഗ തമാരിക്കിയെയും കുടുംബ കോടതിയെയും സമീപിക്കേണ്ടതില്ല – അല്ലെങ്കിൽ അറിയിക്കേണ്ടതില്ല. ഇതുമൂലം ഉണ്ടാകുന്ന മേൽനോട്ടത്തിന്റെ അഭാവം കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിയാതെ പോകുന്നു.

2021 ലെ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം, 24 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന ആശ്രിത കുട്ടികളുടെ വിഭാഗത്തിലൂടെ അപേക്ഷിച്ചവർ 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ളവരായിരുന്നു. ആകെ 224 ആളുകൾ ഇതിലൂടെ അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

Related Articles

Popular Categories

spot_imgspot_img