web analytics

വേനലിൽ ചെടികൾ കരിഞ്ഞുണങ്ങി ; ആത്മഹത്യയുടെ വക്കിൽ ഏലം കർഷകർ

കൊടും ചൂടും ഇടുക്കിയിൽ അഞ്ചു മാസമായി മഴയില്ലാത്തതും മൂലം ഇടുക്കിയിലെ തോട്ടങ്ങളിൽ ഏലച്ചെടികൾ കരിഞ്ഞു തുടങ്ങി. ലക്ഷങ്ങൾ മുതൽമുടക്കിൽ പാട്ടത്തിനെടുത്തും വൻ തുക മുടക്കി നട്ടു പിടിപ്പിക്കുകയും ചെയ്ത ഏലച്ചെടികൾ കരിഞ്ഞതോടെ ഏലം കർഷകർ ആത്മഹത്യയുടെ വക്കിലുമായി. വേനൽ കടുത്തതോടെ ചെറുകിട തോട്ടം ഉടമകളാണ് ഏറെ പ്രതിസന്ധിയിലായത്. ഇവർക്ക് ഏലം ജലസേചനം നടത്താൻ വെണ്ട സൗകര്യങ്ങളില്ല. വൻകിട തോട്ടമുടമകൾക്ക് മാത്രമാണ് ജലസേചനത്തിന് ആവശ്യമായ പടുതാക്കുളങ്ങളും കുഴൽക്കിണറുകളുമുള്ളത്.

വേനലിൽ ഉത്പാദനം ഇടിഞ്ഞപ്പോൾ പതിവിന് വിപരീതമായി വലയിടിഞ്ഞതും കർഷകർക്ക് ഏറെ തിരിച്ചടിയായി. മൂന്നു മാസം മുൻപ് വരെ 2400 രൂപ ശരാശരി വിലയുണ്ടായിരുന്ന ഏലയ്ക്കായ്ക്ക് 1600 രൂപയാണ് നിലവിൽ ലഭിയ്ക്കുന്നത്. ഇതോടെ വേനലിൽ വില ഉയരുമെന്ന പ്രതീക്ഷയിൽ വലിയ തുകയ്ക്ക് ഏലം സംഭരിച്ച് വെച്ച വ്യാപാരികളും പ്രതിസന്ധിയിലായി. കാഞ്ചിയാറിൽ സംഭരിച്ച ഏലത്തിന് വില താഴ്ന്നതിനെ തുടർന്ന് പടുതാക്കുളത്തിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി.

Read also:ജോലിയിൽ കർക്കശക്കാരനായ സഹ പ്രവർത്തകനെതിരെ ക്വട്ടേഷൻ നൽകി സ്ഥാപനത്തിലെ തൊഴിലാളികൾ; നടുറോഡിലിട്ട് തല്ലിച്ചതച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img