കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. മൂന്നംഗ കുടുംബത്തിന് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ അരൂർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്.(car rammed into a parked lorry; three-member family injured)
തിരുവല്ല മല്ലപ്പള്ളി ഈസ്റ്റ് തെക്കേമുറിയിൽ പ്രമോദ് (41), ഭാര്യ രശ്മി (39), മകൻ ആരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രശ്മിയുടെ നില ഗുരുതരമായി തുടരുകയാണ്.