മംഗലാപുരം: ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലെത്തിയ തീപിടിച്ച് അപകടം. മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാരുതി 800 കാറിന് തീപിടിച്ചത്. മംഗലാപുരം ലേഡിഹില്ലിലെ പെട്രോൾ പമ്പിലാണ് സംഭവം.(car caught fire While waiting to refuel at the pump)
പാർശ്വനാഥ് എന്നയാളുടെ കാറിനാണ് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. കാറിൽ പാർശ്വനാഥിനൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം.
പമ്പിനുള്ളിൽ വാഹനത്തിന് തീപടർന്നതോടെ ജീവനക്കാർ ചേർന്ന് കൃത്യസമയത്ത് തീഅണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജീവനക്കാർ തീയണയ്ക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം തീപിടിത്തത്തിൻ്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.