മരത്തിലിടിച്ചതിന് പിന്നാലെ കാർ മറിഞ്ഞു, മൃതദേഹങ്ങൾ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്; തൃശ്ശൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം

തൃശൂർ: കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്.

പുലർച്ചെ ആറു മണിയോടെയാണ് സംഭവം. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയ്മോന്‍റെ ഭാര്യയായ മഞ്ജു (38), മകൻ ജോയൽ (13), ബന്ധുവായ അലൻ( 17 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിട നിർമ്മാണ തൊഴിലാളിയാണ് മരിച്ച ജയ്മോൻ. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോകുമ്പോഴാണ് ദുരന്തം സംഭവിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മരത്തിൽ ഇടിച്ച കാർ മറിഞ്ഞാണ് അപകടമുണ്ടായത്.

മരിച്ച ജയ്മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹം ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

ഇനിയും പരിഹരിക്കാതെ സോഫ്റ്റ് വെയർ പിഴവ്; വലഞ്ഞ് വാഹന ഉടമകൾ

തിരുവനന്തപുരം: തിരുവനന്തപുരം ആർടി ഓഫീസിൽ വാഹന ഫിറ്റ്‌നസ് ടെസ്റ്റിന് ഫീസ് സ്വീകരിക്കാത്തത്...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി...

ധരിച്ചിരുന്ന സ്വര്‍ണത്തിന് ഡ്യൂട്ടി അടക്കണമെന്ന്; ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം

ശംഖുംമുഖം: ധരിച്ചിരുന്നസ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ...

അണ്ണാനോടും മരപ്പട്ടിയോടും പടവെട്ടി വിളവ് പരിചരിച്ചു, പിന്നാലെ കൊക്കോ കർഷകന് കിട്ടിയ പണി..!

കർഷകരെയും വ്യാപാരികളേയും ഞെട്ടിച്ചുകൊണ്ടാണ് കൊക്കോ വില 2024 മേയിൽ റെക്കോഡിടുന്നത്. അന്ന്...

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, മദ്യം നൽകി ദിവസങ്ങളോളം ലൈംഗിക ചൂഷണം; യുവതിക്ക് 20 വർഷം തടവുശിക്ഷ

ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവുശിക്ഷ...

Related Articles

Popular Categories

spot_imgspot_img