web analytics

പത്തനംതിട്ട അടൂർ കാറപകടം; അശ്രദ്ധമായി വാഹനമോടിച്ചു, ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിലെ കാറപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. ഹരിയാന സ്വദേശി റംസാനെതിരെയാണ് കേസെടുത്തത്. 304 എ , 279 വകുപ്പുകൾ ചുമത്തിയാണ് കേസ്. വെള്ളിയാഴ്ച്ച രാത്രിയാണ് പത്തനംതിട്ട അടൂരിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തിൽ കാര്‍ യാത്രക്കാരായ ഹാഷിം (35), അനുജ (36) എന്നിവർ തൽക്ഷണം മരിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനും പൊലീസ് ലോറി ഡ്രൈവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

എന്നാൽ മരണത്തിന് പിന്നാലെ ദുരൂഹത ആരോപിച്ച് ദൃക്‌സാക്ഷികൾ രംഗത്തെത്തിയിരുന്നു. അമിതവേഗതയിലായിരുന്നു കാർ ഓടിച്ചതെന്നും വിനോദയാത്രയ്ക്ക് പോയി വരികയായിരുന്ന തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയെ ട്രാവലിൽ നിന്ന് ഹാഷിം വിളിച്ചിറക്കുകയായിരുന്നുവെന്നും ശേഷം കാറിൽ മൽപിടിത്തം നടന്നിരുന്നുവെന്നും ചില ദൃക്‌സാക്ഷികൾ ആരോപിച്ചു. കാർ തെറ്റായ ദിശയിൽ വന്ന് തന്റെ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവർ റംസാനും പൊലീസിന് മൊഴി നൽകിയിയത്. മരിച്ച ഹാഷിമിൻ്റെയും അനൂജയുടേയും സംസ്‌ക്കാരം ഇന്ന് നടക്കും.

 

Read Also: ‘ഇവിടത്തെ കാര്യങ്ങൾ നോക്കാൻ ഇവിടത്തുകാർക്കറിയാം’; അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ വിദേശ രാജ്യങ്ങളുടെ ഇടപെടൽ വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img