ആലപ്പുഴ: തിരുനാളിനിടെ ആളുകൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. ആലപ്പുഴ എടത്വയിലാണ് സംഭവം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.
എടത്വാ സെൻ്റ് ജോർജ്ജ് ഫൊറോന പള്ളി തിരുനാളിനിടെ തലവടി പഞ്ചായത്ത് ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം സ്വീകരിക്കാനായി നിന്ന വിശ്വാസികൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കേസെടുത്ത് സിബിഐ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൻമേലാണ് ഹൈക്കോടതി നടപടി.
നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കെ എം എബ്രഹാം. 2015- ൽ കെ എം എബ്രഹാം ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറിയായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ഹർജിയിലെ ആരോപണം.