web analytics

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കി; തൊപ്പി സുരേഷിന് 20 വർഷം കഠിന തടവ്

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും, അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

ഇടുക്കി കരിംങ്കുന്നം വലിയ കോളനി തെക്കേടത്തിൽ വീട്ടിൽ സുരേഷ് ( കൊച്ചു സുരേഷ്, തൊപ്പി സുരേഷ് 54) നാണ് ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി തടവും പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2023 ഫെബ്രുവരിയൽ ആയിരുന്നു സംഭവം. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ എം.എം.മഞ്ജുദാസിൻ്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി.യമുന ഹാജരായി.
തെളിവ് നൽകി, ഇനി പ്രതിയെ പിടിച്ചു നൽകണോ? ഐബി ഉദ്യോഗസ്ഥയുടെ മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് പോലീസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആരോപണവിധേയനായ സഹപ്രവർത്തകനെ കണ്ടെത്താൻ കഴിയാതെ പോലീസ്. മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് അന്വേഷണ സംഘം.

കഴിഞ്ഞ മാർച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയെ പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇവർ ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടന്ന് വരികയും തീവണ്ടിക്ക് മുന്നിൽ ചാടുകയുമായിരുന്നു.

ആദ്യ ദിവസങ്ങളിൽ ഇതൊരു ആത്മഹത്യ കേസായി എഴുതിതള്ളാനായിരുന്നു പേട്ട പോലീസ് ശ്രമിച്ചത്. പോലീസിന്റെ ഈ വീഴ്ചയാണ് ആരോപണ വിധേയനായ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെ രക്ഷപ്പെടാൻ സഹായിച്ചത്.

പെൺകുട്ടിയുടെ മരണത്തിൽ കുടുംബം സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. കടുത്ത സാമ്പത്തിക, ലൈംഗികചൂഷണത്തിന് പെൺകുട്ടി വിധേയ ആയിരുന്നു.

ഇതിന്റെ തെളിവുകൾ കുടുംബം കൈമാറിയതോടെയാണ് പോലീസ് അന്വേഷണം പോലും തുടങ്ങിയത്. ഇതിനിടെ പ്രതി കുടുംബത്തെ കൂട്ടി രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. പ്രതിയെ പിടികൂടാത്തതിലെ പരാതി മുഖ്യമന്ത്രിക്ക് മുന്നിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു.

എന്നാൽ പരിശോധിക്കാം എന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്. തെളിവുകളെല്ലാം ശേഖരിച്ച് നൽകിയതു പോലെ പ്രതിയെക്കൂടി പിടികൂടി നൽകണമെന്നാണോ ചോദ്യമാണ് കുടുംബം ഇപ്പോൾ ഉന്നയിക്കുന്നത്. ഇതിന് മറപടിയില്ലാതെ നിൽക്കുകയാണ് പോലീസ്.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ തിരുവനന്തപുരം: സജീവ...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും?

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും? തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ അഡ്ഹോക് കമ്മിറ്റി

ഗണേഷ് കുമാർ പ്രസിഡന്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു; രാജിക്കൊടുങ്കാറ്റിന് പിന്നാലെ...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടുന്നു: പുതിയ മാറ്റങ്ങൾ അറിയാം

പാലക്കാട്: ദേശീയപാതയിലൂടെയുള്ള യാത്ര ഇനി സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും. പാലക്കാട് ജില്ലയിലെ...

Related Articles

Popular Categories

spot_imgspot_img