ഒട്ടാവ: കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്.Canadian PM with more accusations against India
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ട്രൂഡോ അവകാശപ്പെട്ടു.
ഈ തെളിവുകൾ ഇന്ത്യക്ക് കൈമാറി. ഇന്ത്യയുടെ ആറ് പ്രതിനിധികൾക്കെതിരെയാണ് തെളിവുകളുള്ളത്. എന്നാൽ ഈ തെളിവുകൾ ഇന്ത്യ നിഷേധിക്കുകയായിരുന്നുവെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കൂടാതെ, തുടരന്വേഷണത്തിന് ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.
കാനഡേയിലെ ദക്ഷിണേഷ്യൻ സമൂഹത്തിലെ ചില വിഭാഗങ്ങളെ ഇന്ത്യ ലക്ഷ്യം വച്ചു. പതിറ്റാണ്ടുകളായി കാനഡയ്ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണ്. കാനഡയുടെ സുരക്ഷ അപകടത്തിലാക്കുന്ന നടപടികൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.”