News4media TOP NEWS
നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്നു വിലയിരുത്തൽ

ഓരോ സിഗരറ്റിലും മുന്നറിയിപ്പുമായി കാനഡ

ഓരോ സിഗരറ്റിലും മുന്നറിയിപ്പുമായി കാനഡ
August 2, 2023

ടൊറന്റോ: വില്‍ക്കുന്ന ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കാനുള്ള തീരുമാനവുമായി കാനഡ. ഓരോ പുകയിലും മരണമെന്ന് വ്യക്തമാക്കുന്ന സിഗരറ്റുകളാകും ഇനി കാനഡയില്‍ വില്‍ക്കാന്‍ സാധിക്കുക. പാക്കറ്റിന് മുകളിലെ മുന്നറിയിപ്പ് പുറമേ ഓരോ സിഗരറ്റിലും മുന്നറിയിപ്പുണ്ടാകും. ചൊവ്വാഴ്ച മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് ആദ്യ വാരത്തിലാണ് ഇത് സംബന്ധിയായ അറിയിപ്പ് ആദ്യമായി വന്നത്.

ലോക രാജ്യങ്ങളില്‍ ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കുന്ന ആദ്യ രാജ്യമാകും കാനഡ. മാറ്റത്തോട് കൂടിയുള്ള കിംഗ് സൈസ് സിഗരറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളിലും റെഗുലര്‍ സൈസ് സിഗരറ്റുകള്‍ 2025ഓടെയും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ തന്നെ അവഗണിക്കാന്‍ പറ്റുന്ന രീതിയില്‍ ഉള്ളതല്ല ഓരോ സിഗരറ്റിലുമുള്ള ഗ്രാഫിക് ചിത്രീകരണം. ഞെട്ടിക്കുന്ന രീതിയില്‍ തിരിച്ചറിവ് ലഭിക്കുന്ന രീതിയില്‍ ആണ് മുന്നറിയിപ്പ് സന്ദേശം സജ്ജമാക്കിയിട്ടുള്ളത്. പുകവലിയ്ക്കുന്ന യുവ തലമുറയില്‍ ഏറിയ പങ്കും ഓരോ സിഗരറ്റുകളായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലയാണ് സര്‍ക്കാരിന്റെ പുതിയ മാറ്റം.

2000ല്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഗ്രാഫിക് മുന്നറിയിപ്പ് നല്‍കിയ ആദ്യ രാജ്യമായിരുന്നു കാനഡ. പുകവലി മൂലം തകരാറിലായ ശ്വാസകോശത്തിന്റെയും ഹൃദയന്റേയും അടക്കം ഗ്രാഫിക്കല്‍ ചിത്രങ്ങളായിരുന്നു പാക്കറ്റുകള്‍ മുന്നറിയിപ്പിനായി നല്‍കിയിരുന്നത്. പുകവലിക്കെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടായിരുന്നു ഇത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി പുകവലി കുറഞ്ഞ് വരികയാണ്. എന്നാല്‍ കാനഡ സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 48000 പേരാണ് ഓരോ വര്‍ഷവും പുകവലി മൂലം മരണത്തിന് കീഴടങ്ങുന്നത്.

 

Related Articles
News4media
  • Kerala
  • News

ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് എത്തിയവരെ ട്രെയിൻ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശിനിക്ക് ദാരുണാന്ത്യ...

News4media
  • Kerala
  • News

തൊട്ടാൽ പൊള്ളും പൊന്ന്; കത്തിക്കയറുകയാണ് സ്വർണവില; ഒരു പവൻ വാങ്ങാൻ…

News4media
  • Kerala
  • News

മുനമ്പം ഭൂമിത്തർക്കം; സർവകക്ഷിയോഗം ഇന്ന്; ഒത്തുതീർപ്പ് നിർദേശങ്ങൾ സർക്കാർ തന്നെ മുന്നോട്ടുവെക്കും; പ...

News4media
  • International
  • Top News

അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ റദ്ദാക്കി കെനിയയും; റദ്ദാക്കിയത് 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ...

News4media
  • International
  • Top News

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്;...

News4media
  • International

യു.എ.ഇ. ദേശീയ ദിനം: ‘ഈദ് ആൽ ഇത്തിഹാദ്’ ഇതുവരെ കാണാത്ത ആഘോഷമാക്കാൻ ഇമറാത്തി കുടുംബങ്ങൾ:

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]