web analytics

ലണ്ടനിലേക്ക് വന്ന ബ്രിട്ടീഷ് എയര്‍വേസ് ബിസിനസ് ക്ലാസില്‍ നഗ്നനൃത്തം ചെയ്ത് കാബിന്‍ ക്രൂ…! അന്തംവിട്ട് യാത്രക്കാർ; കൈവിട്ട കളിക്കു പിന്നിൽ നടന്നത്……

യുഎസില്‍ നിന്നും ലണ്ടനിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ കാബിന്‍ ക്രൂവിന്റെ നഗ്നനൃത്തം. ഫസ്റ്റ് ക്ലാസ് ജീവനക്കാര്‍ക്കായി വെച്ചിട്ടുള്ള പൈജാമ അണിയിച്ച് ഫസ്റ്റ് ക്ലാസ് ക്യാബിനിലെ ലക്ഷ്വറി സീറ്റില്‍ ഇയാളെ ബക്കിള്‍ ചെയ്ത് ഇരുത്തിയാണ് ഒടുവിൽ പത്തര മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയത്.

30,000 അടി മുകളില്‍ പറക്കുന്ന വിമാനത്തിലെ ബിസിനസ് ക്ലാസ് ടോയ്‌ലെറ്റിലാണ് കാബിന്‍ ക്രൂ ജീവനക്കാരന്‍ വസ്ത്രങ്ങളില്ലാതെ നൃത്തം ചെയ്തത്. വിമാനത്തില്‍ ഭക്ഷണം സേര്‍വ് ചെയ്യേണ്ട സമയത്തായിരുന്നു ഈ കൈവിട്ട പരിപാടി.

യുഎസില്‍ നിന്നും പറക്കുന്ന വിമാനത്തില്‍ ഭക്ഷണം കൊടുക്കാനുള്ള സമയത്ത് കാബിന്‍ ക്രൂ അംഗത്തെ കാണാതായതോടെയാണ് മറ്റ് ജീവനക്കാര്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഹീത്രൂവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം.

എന്നാല്‍ അന്വേഷണത്തില്‍ ക്ലബ് വേള്‍ഡ് ക്യാബിനിലെ ടോയ്‌ലറ്റില്‍ നഗ്നനായി നൃത്തം ചവിട്ടുന്ന സഹജീവനക്കാരനെ കണ്ട് മറ്റ് ജീവനക്കാര്‍ ഞെട്ടി. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് സ്വബോധം നഷ്ടമായതോടെയാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് സംശയിക്കുന്നത്.

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച ആൾ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ചയാളെ പിടികൂടി പോലീസ്. ഹരിലാൽ എന്നയാളെയാണ് തമ്പാനൂർ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ വ്യാജ സന്ദേശമയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൊച്ചി മെട്രോയിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമയച്ചതും ഇയാൾ തന്നെയാണെന്നാണ് പൊലീസിന്റെ സംശയം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു. ജില്ലാ കോടതിയുടെ മെയിലിലാണ് വ്യാജ ഭീഷണിയെത്തിയത്. കോടതിയിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് രണ്ടിന് പൊട്ടുമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

തുടർന്ന് വഞ്ചിയൂർ പൊലീസ്, ബോംബ് സ്ക‌്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തിയിരുന്നു. എന്നാൽ സംശകരമായി ഒന്നും കണ്ടെത്തിയില്ല. ഒരു മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് കോടതിക്കുനേരെ ഭീഷണി വരുന്നത്.

ഇവിടെയെത്തിയവരുടെ ലഗേജുകളും വാഹനങ്ങളും ഉൾപ്പെടെ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകൾക്കും ഹോട്ടലുകൾക്കും എതിരായ വ്യാജ ബോംബ് ഭീഷണി പരമ്പരയുടെ ഭാഗമാണിതെന്നായിരുന്നു പൊലീസ് പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img