സന്ധിവേദനകൊണ്ട് ബുദ്ധിമുട്ടുന്നവർ ചുരുക്കമല്ല. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരു പോലെ സന്ധിവേദന അലട്ടാറുണ്ട്. പല തരത്തിലുള്ള ഒറ്റമൂലികളും മരുന്നുകളും പരീക്ഷിച്ച് മടുത്തവരാണ് പലരും. എന്നാൽ നമ്മുടെയൊക്കെ അടുക്കളയിൽ തന്നെ സുലഭമായി ഉണ്ടാകാറുള്ള ക്യാബേജ് ഉപയോഗിച്ച് നീരും വേദനയും മാറ്റാൻ കഴിഞ്ഞാലോ.(Cabbage: Here’s How It Can Be Helpful To Cure Inflammation)
ക്യാബേജ് വെറുമൊരു പച്ചക്കറി മാത്രമല്ല, മറിച്ച് നീരും വേദനയുമെല്ലാം കുറയ്ക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ചും വാത സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ക്യാബേജ് ഇല. കൂടാതെ മസില്‍ സംബന്ധമായ വേദനകള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. മസില്‍ പിടുത്തത്തിനും മസിലിനുണ്ടാകുന്ന വേദനയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്.
ഉപയോഗിക്കേണ്ട രീതി
ക്യാബേജിന്റെ ഇല വേദനയുള്ള ഭാഗത്ത് വെച്ചുകെട്ടുന്നതാണ് ചികിത്സാ രീതി. ഇതിനായി പച്ച, ചുവപ്പ് ക്യാബേജുകൾ ഉപയോഗിക്കാം. ഒരു ചില്ലുപാത്രത്തിൽ ചൂട് വെള്ളം എടുത്തതിന് ശേഷം ഇതിലേക്ക് ക്യാബേജിന്റെ ഇലകൾ മുക്കി വെക്കുക. തുടർന്ന് ഈ ക്യാബേജ് ഇല എടുത്ത് വേദനയുള്ള ഭാഗത്ത് പൊതിഞ്ഞ് വെച്ച ശേഷം തുണിയോ ടേപ്പോ ഉപയോഗിച്ച് കെട്ടി വെക്കുക. ഒരു മണിക്കൂർ എങ്കിലും ഇങ്ങനെ കെട്ടി വെക്കേണ്ടത്. ഉറങ്ങുന്നതിന് മുൻപായി ചെയ്യുന്നതും ഉത്തമം. വളരെ വേഗത്തിൽ തന്നെ വേദനയും നീരും മാറുന്നതാണ്.
സന്ധിവേദനയ്ക്കു വേറൊരു രീതിയിലും ക്യാബേജ് ഇല ഉപയോഗിയ്ക്കാം. ഇതെടുത്ത് ചപ്പാത്തിക്കല്ലില്‍ വച്ചു ചെറുതായി പരത്തുക. പിന്നീട് നോണ്‍സ്റ്റിക് പാനില്‍ ചെറുതായി ചൂടാക്കി വേദനയുളളിടത്തു വയ്ക്കുന്നതും ഗുണം ചെയ്യും.
ഗുണങ്ങൾ
- ക്യാബേജിൽ വിറ്റാമിൻ സി, ആന്തോസയാനിൻ, സൾഫോറാഫെയ്ൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും അസന്തുലിതാവസ്ഥയാൽ അടയാളപ്പെടുത്തുന്ന ഒരു അവസ്ഥയാണ് ഓക്‌സിഡേറ്റീവ് സ്ട്രെസ്, ഇത് കോശങ്ങളുടെ നാശത്തിനും വീക്കത്തിനും കാരണമാകുന്നു. കാബേജിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിലൂടെ വീക്കം കുറയ്ക്കാൻ സഹായിക്കും.
- ക്യാബേജിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് വീക്കം നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
- ക്യാബേജിൽ, പ്രത്യേകിച്ച് ചുവന്ന ക്യാബേജിൽ, സൾഫോറാഫെയ്ൻ അടങ്ങിയിട്ടുണ്ട്, സൾഫോറാഫെയ്ൻ ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. സന്ധിവാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസറിൻ്റെ വിവിധ രൂപങ്ങൾ എന്നിവ പോലുള്ള വീക്കം സംബന്ധമായ അവസ്ഥകളെ ചെറുക്കുന്നതിന് ഇത് പ്രത്യേകിച്ചും ഫലപ്രദമാണ്.
- വിറ്റാമിൻ കെ യുടെ ഉറവിടമാണ് ക്യാബേജ്. ഇതും വീക്കം കുറയുന്നതിന് സഹായകമാണ്.
- ക്യാബേജിൽ കാണപ്പെടുന്ന ഗ്ലൂക്കോസിനോലേറ്റുകൾ, കരളിലെ വിഷാംശം ഇല്ലാതാക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നതിൽ പ്രത്യേകിച്ച് ഫലപ്രദമാണ്, ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.