web analytics

2022ൽ 2,200 കോടി ഡോളർ; ഇപ്പോഴത്തെ മൂല്യം വെറും പൂജ്യം; തുറന്നു സമ്മതിച്ച് ബൈജു രവീന്ദ്രൻ

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്ന ബൈജൂസിന്റെ ഇപ്പോഴത്തെ മൂല്യം വെറും പൂജ്യം. 2022ൽ 2,200 കോടി ഡോളർ (ഏകദേശം 1.78 ലക്ഷം കോടി രൂപ) മൂല്യമുണ്ടായിരുന്ന കമ്പനിയാണ് ബൈജൂസ്. 21-ലധികം രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന കമ്പനി കോവിഡ് സമയത്ത് ഓൺലൈൻ വിദ്യാഭ്യാസ കോഴ്സുകൾ വാഗ്‌ദാനം ചെയ്താണ് ജനപ്രീതി നേടിയത്. പിന്നീട് നിക്ഷേപകർ കൈവിട്ടതോടെ കമ്പനി പ്രതിസന്ധിയിലാവുകയായിരുന്നു.

ഇപ്പോഴത്തെ കമ്പനി മൂല്യം പൂജ്യമാണെന്ന് എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രൻ തന്നെ തുറന്നു സമ്മതിച്ചു. ദുബായിൽനിന്നും വീഡിയോ കോൺഫറൻസിലൂടെ മാധ്യമ പ്രവർത്തകരുമായി സംവദിക്കവേയാണ് ബൈജു ഇക്കാര്യം തുറന്നു പറഞ്ഞത്.

“കമ്പനി വളർച്ച ലക്ഷ്യമിട്ട് നിരവധി വിപണികളിൽ ഒരേസമയം നിക്ഷേപം നടത്തി. അത് വളരെ വലിയതും പെട്ടെന്നുള്ള തീരുമാനവുമായിരുന്നു. എന്തൊക്കെ വന്നാലും പോംവഴി കണ്ടെത്തും”- പതിനെട്ട് മാസത്തിനിടയിൽ ആദ്യമായി നൽകിയ അഭിമുഖത്തിൽ ബൈജു പറഞ്ഞു.

വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുകയാണ് ഇപ്പോൾ ബൈജൂസ്. 2023ൽ ദുബായിലേക്ക് പോയ ബൈജു രവീന്ദ്രൻ ഇതുവരെ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടില്ല.

യുഎസ് വായ്പാദാതാക്കൾക്ക് ഏകദേശം 1.2 ബില്യൺ ഡോളർ, അതായത് ഏകദേശം 10,000 കോടിയാണ് വായ്പാ ഇനത്തിൽ ബൈജൂസ് തിരിച്ചടക്കാനുള്ളത്. വായ്പ തിരിച്ചടയ്ക്കാതിരുന്നതോടെയാണ് അവർ യുഎസിലെ കോടതിയെ സമീപിച്ചത്. ഇതോടെയാണ് ബൈജൂസ് വെട്ടിലായത്.

Byjus, which was India’s largest startup, is now valued at just zero

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

Related Articles

Popular Categories

spot_imgspot_img