ബസ് യാത്രക്കിടെ, കുഴഞ്ഞു വീണ് യാത്രക്കാരി മരിച്ചു. പാറപ്പുറത്തുനിന്നും ജോലിക്ക് പോകാൻ ബസിൽ കയറി വലിയപറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. കുഴൂർ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. കൊടുങ്ങല്ലൂരിൽ ഇൻറഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെൻറ് സർവീസസിൽ സൂപ്പർവൈസറായിരുന്നു.
തുടർന്ന് അതേ ബസിൽ തന്നെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിലെ തുടർ നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
English summary : Bus passenger falls and dies: incident in Thrissur