web analytics

ഈ മാസം അവസാനം വരെ കത്തുന്ന വെയിൽ; ചൂട് ഇനിയും കൂടും; അമിതമായ ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും;മേയ് രണ്ടാം വാരത്തോടെ വേനൽമഴ സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസമായി പാലക്കാട് 40 ഡിഗ്രിയാണ് താപനില. പുനലൂർ 38,​ തൃശൂർ, കണ്ണൂർ (37)​ ഡിഗ്രി താപനില രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാനുമിടയുണ്ട്.

ചൊവ്വാഴ്ച വരെ ഉയർന്ന താപനിലയായിരിക്കും,​ പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ വേനൽ കാലത്തെക്കാൾ രണ്ട് – മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ അനുഭവപ്പെടുന്നത്. അമിതമായ ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും ആവർത്തിക്കുകയാണ്. കണ്ണൂർ മാടായി ചൂട്ടാട് ബീച്ചിൽ ഇന്നലെ കടൽ 25 മീറ്ററോളം കരയിലേക്ക് കയറിയിരുന്നു. രണ്ട് ദിവസത്തേക്ക് കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

മേയ് രണ്ടാം വാരത്തോടെ വേനൽമഴ സജീവമാകുമെന്നാണ് ഇപ്പോഴത്തേ വിലയിരുത്തൽ. ഇത് ശരാശരിയേക്കാൾ കൂടുതലാവാനാണ് സാധ്യത. മഴ കൂടുതൽ തെക്കൻ ജില്ലകളിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ തവണ വേനൽ മഴ 34 ശതമാനം കുറവായിരുന്നു. 359.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 236.4 മില്ലി മീറ്റർ മാത്രമാണ് കിട്ടിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വേനൽകാലമായിരുന്നു കഴിഞ്ഞ വർഷത്തേത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img