web analytics

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വീണ്ടും അറസ്റ്റ് ചെയ്തു

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വീണ്ടും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വീണ്ടും അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു.

തിങ്കളാഴ്ച വൈകുന്നേരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യുന്നതിനിടയിൽ പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

ഇപ്പോൾ ഇയാൾക്കെതിരെ കേസുകളൊന്നുമില്ലാത്തതും മാനസികാരോഗ്യ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താത്തതുമാണ് ജാമ്യത്തിന് കാരണം.

പേരൂർക്കട സ്റ്റേഷനിൽ നിന്നും 76,000 രൂപയും ചില സാധനങ്ങളും വാങ്ങാനുണ്ടെന്നും അതിനാണ് വന്നതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

സ്റ്റേഷനിൽ പോയപ്പോൾ രേഖകൾ ലഭ്യമാകാത്തതിനാൽ തിരികെ വിട്ടുവിട്ടുവെന്നും പിന്നീട് അഭിഭാഷകനെ കണ്ട ശേഷം റെയിൽവേ സ്റ്റേഷനിലെത്തിയതാണെന്നും മൊഴി നല്‍കി.

എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പല പരസ്പരവിരുദ്ധ മൊഴികളാണ് പറഞ്ഞത്. ഇതോടെ മാനസികനില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു.

ജാമ്യം ലഭിച്ച ഇയാൾ ഇപ്പോൾ നഗരത്തിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അഭിഭാഷകനായ ആളൂർ അന്തരിച്ച വിവരം അറിയാതെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയതും പിന്നീട് കസ്റ്റഡിയിലായതും ആയിരുന്നു.

ഇയാളുടെ പേരിൽ നിലവിൽ കേസുകളില്ലെന്ന് വ്യക്തമായതോടെ പൊലീസിന് ഇയാളെ വിട്ടയക്കുകയായിരുന്നു.

English Summary

A notorious thief known as Bundy Chor, who was released after brief police custody in Kochi, was arrested again upon reaching Thiruvananthapuram but later freed on court bail. Railway Police detained him at Thampanoor railway station after he gave contradictory statements. Though he was taken for a mental health evaluation, doctors found no issues. With no active cases against him, the court granted bail. He claimed he came to collect ₹76,000 and some items from Peroorkada station, but due to lack of records, he was sent back. He later visited an advocate, unaware that Adv. Aloor had passed away. He is reportedly still in the city.

bundy-chor-arrest-bail-thiruvananthapuram

Thiruvananthapuram, Police, Crime, Bundy Chor, Bail, Kerala

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

Other news

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

വിമാനത്തിൽ നിന്നും ഇറങ്ങുന്നതിനിടെ പാസ്സ്പോർട്ട് സീറ്റിൽ മറന്നുവച്ചെന്നു യുവാവ്; ചെന്ന് നോക്കിയ എയർഹോസ്റ്റസ് കണ്ടത്….മലയാളി അറസ്റ്റിൽ

വിമാനത്തിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു ഹൈദരാബാദ് ∙ ദുബായ്–ഹൈദരാബാദ് എയർ...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

Related Articles

Popular Categories

spot_imgspot_img