web analytics

ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ടർബോപ്രോപ്പ് യാത്രാവിമാനത്തിലുണ്ടായിരുന്നത് 55പേർ, ഒഴിവായത് വൻ ദുരന്തം

ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; ടർബോപ്രോപ്പ് യാത്രാവിമാനത്തിലുണ്ടായിരുന്നത് 55പേർ, ഒഴിവായത് വൻ ദുരന്തം

കാഠ്‌മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ ബുദ്ധ എയർലൈൻസിന്റെ ടർബോപ്രോപ്പ് യാത്രാവിമാനം റൺവേയിൽ നിന്ന് തെന്നിമാറി. 

റൺവേയിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയിലേക്ക് വിമാനം വഴുതിയതായാണ് എയർലൈൻ അധികൃതർ അറിയിച്ചത്. 

കാഠ്‌മണ്ഡുവിൽ നിന്നെത്തിയ ATR 72-500 (രജിസ്‌ട്രേഷൻ: 9N-AMF) വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും ആരർക്കും പരിക്കുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.

വിമാനം ഒരു അരുവിക്ക് സമീപത്തേക്കാണ് തെന്നിമാറിയത്. സംഭവത്തിൽ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നതിനായി കാഠ്‌മണ്ഡുവിൽ നിന്ന് വിദഗ്ധ സംഘത്തെ ഭദ്രാപൂരിലേക്ക് അയച്ചിട്ടുണ്ടെന്നും ബുദ്ധ എയർലൈൻസ് അറിയിച്ചു.

നേപ്പാളിൽ മുൻപും വിമാനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ജൂലായിൽ കാഠ്‌മണ്ഡുവിൽ നിന്ന് പറന്നുയർന്ന സൗര്യ എയർലൈൻസിന്റെ ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേർ മരിച്ചിരുന്നു. 

2023 ജനുവരിയിൽ പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ യെതി എയർലൈൻസിന്റെ ATR 72 വിമാനം തകർന്നുവീണ് 72 പേർ മരണപ്പെട്ടിരുന്നു.

English Summary:

A Buddha Air ATR 72-500 aircraft skidded off the runway while landing at Bhadrapur airport in Nepal. The plane, carrying 51 passengers and four crew members from Kathmandu, slid about 200 meters off the runway. All onboard are safe, with only minor damage reported. An expert team has been deployed to investigate possible technical issues.

buddha-air-plane-skids-off-runway-bhadrapur-nepal

Nepal, Buddha Air, Plane incident, Bhadrapur airport, ATR 72, Aviation news, Runway skid

spot_imgspot_img
spot_imgspot_img

Latest news

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

വിമാനയാത്രക്കാർക്ക് തിരിച്ചടി! ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർ ഇന്ത്യ; പുതിയ മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: വിദേശയാത്രകൾക്കും ആഭ്യന്തര യാത്രകൾക്കും ഒരുങ്ങുന്നവർക്ക് വൻ പ്രഹരമേൽപ്പിച്ചുകൊണ്ട് എയർ ഇന്ത്യയും...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം ‘എക്കോ’ തിക്കുറിശ്ശി സുകുമാരൻ നായരുടെ...

ഓം ബിര്‍ള തുടരും, ലോക്സഭാ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം തള്ളി

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും നാടകീയമായ അധ്യായങ്ങളിലൊന്നിന് ഇന്ന് ലോക്‌സഭ...

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

Related Articles

Popular Categories

spot_imgspot_img