web analytics

ഒഡീഷയിൽ നിന്ന് ട്രയിൻമാർ​ഗം ആലുവയിലെത്തിച്ചു; പെരുമ്പാവൂരിലേക്ക് കച്ചവടത്തിനെത്തിച്ചത് ഏഴരക്കിലോ കഞ്ചാവ്; പിടികൂടിയത് ഇരിങ്ങോളിൽ നിന്ന്

കൊച്ചി: ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധർ ബഹ്റ (30) നെയാണ് റൂറൽ ഡാൻസാഫ് ടീമും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂർ ഇരിങ്ങോളിന് സമീപത്തു നിന്നാണ് പിടിച്ചെടുത്തത്. കാറിൻറെ ഡിക്കിയിൽ ബാഗിൽ എട്ട് പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഒഡീഷയിൽ നിന്ന് ട്രയിൻ മാർഗമാണ് കഞ്ചാവ് ആലുവയിലെത്തിച്ചത്. ഇവിടെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പനയായിരുന്നു ലക്ഷ്യം. പിടികൂടിയ കഞ്ചാവിന് രണ്ട് ലക്ഷത്തോളം രൂപ വിലവരും . വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് ഇയാൾ. ഇതിന് മുമ്പും കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കാറും പോലീസും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ ഹണി.കെ.ദാസ്, എസ്.ഐമാരായ എം.ആർ.ശ്രീകുമാർ, ടി.പി.അബ്ദുൾ ജലീൽ സീനിയർ സി.പി.ഒ മാരായ എം.ബി.സുബൈർ, അനിൽകുമാർ, സി.പി.ഒ സഞ്ജു ജോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img