web analytics

സഹോദരിയോട് വഴക്കുണ്ടാക്കി; അളിയന്റെ വാരിയെല്ല് ചവിട്ടിയോടിച്ച് ആങ്ങളമാർ

കൽപ്പറ്റ: സഹോദരിയോട്‌ വഴക്ക് ഉണ്ടാക്കിയതിനെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി സഹോദരിയുടെ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. വയനാട് മീനങ്ങാടി ചെണ്ടക്കുനി പുത്തൻവീട്ടിൽ അബ്ദുൾ സലീം (52), അബ്ദുൾ സലാം (48), അബ്ദുൾ ഷെരീഫ് (44) എന്നിവരാണ് മീനങ്ങാടി പോലീസിന്റെ പിടിയിലായത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയെ തുടർന്നാണ് നടപടി.കഴിഞ്ഞ 19-ാം തീയ്യതി രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. അസീസിനെ ഇരുമ്പ് ദണ്ഡ്, ടയർ എന്നിവ ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്ന് അസീസ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മർദിച്ചതായി അസീസ് പറയുന്നു. ഇദ്ദേഹത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : <a href=”https://news4media.in/23-02-2024-11-am-top-10-news-today/”>23.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img