മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !
ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ. നോർത്തേൺ സീയിൽ ജർമൻ അന്തർവാഹിനി മുക്കിയ കപ്പലാണ് 109 വർഷത്തിന് ശേഷം ലഭിച്ചത്.
പത്തു മുങ്ങൽ വിദഗ്ദ്ധരുടെ സംഘം നടത്തി തിരച്ചിലിലാണ് സ്‌കോട്ട്‌ലാൻഡ് തീരത്തു നിന്നും 60 മൈൽ അകലെ എച്ച്എംഎസ് നോട്ടിങ്ഹാം എന്ന കപപ്പൽ കണ്ടത്.
അന്ന് നടന്ന ആക്രമണത്തിൽ 38 ക്രൂ ആംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. 82 മീറ്റർ താഴ്ച്ചയിലായിരുന്ന കപ്പലിന്റെ വിശ്രമ സ്ഥലം പ്രൊജക്ട് എക്‌സ്‌പ്ലോർ രേഖപ്പെടുത്തുന്നത് വരെ രഹസ്യമായി തുടർന്നു.
റോയൽ നേവിയുടെ നീല കിരീടത്തിന്റെ ചിഹ്നം പതിച്ച വെളുത്ത ഡിന്നർ പ്ലേറ്റുകളും കപ്പലിന്റെ മുകളിൽ നോട്ടിങ്ഹാം എന്ന് രേഖപ്പെടുത്തിയതും മുങ്ങൽ വിദഗ്ദ്ധർ കണ്ടെത്തി.
കപ്പൽ മുങ്ങിയപ്പോൾ ക്യാപ്റ്റനെയും 20 ജീവനക്കാരെയും റോയൽ നേവി രക്ഷപെടുത്തിയിരുന്നു. 2024 ലാണ് കപ്പലുകളുടെ രേഖകൾ ടെലിഗ്രാം ചാർട്ടുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മുങ്ങിയ കപപ്പലിനായി അന്വേഷണം ആരംഭിച്ചത്.
ഏപ്രിലിൽ സോണാർ ക്യാമറകൾ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ നടന്നിരുന്നു. മൂന്നു മാസത്തിന് ശേഷം കപ്പൽ മുങ്ങിയ പ്രദേശം കണ്ടെത്തുകയായിരുന്നു.
Summary:
During World War I, a German submarine that had sunk was discovered by Britain after 109 years. A team of ten diving experts located the vessel in the North Sea, approximately 60 miles off the coast of Scotland. The wreck was identified as HMS Nottingham.