web analytics

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ. എന്നാൽ കോടതിയിലെത്തിയതോടെ പ്രസവ വേദന ആരംഭിച്ചു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയതിന് തൊട്ടുപിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മിയാണ് പൂർണ​ഗർഭിണിയായിരിക്കെ മൊഴിനൽകുന്നതിനായി കോടതിയിലെത്തിയത്.

സ്റ്റേഷനിൽ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ മൊഴി നൽകാനായിരുന്നു ശ്രീലക്ഷ്മി കോടതിയിലെത്തിയത്. ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ഫർഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ചു എന്ന കേസിലെ മുഖ്യ സാക്ഷിയാണ്. പൂർണ ​ഗർഭിണിയായ ശ്രീലക്ഷ്മി കേസിൽ മൊഴി നൽകിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു. ഇന്നലെയായിരുന്നു ഇവർ കോടതിയിൽ മൊഴിനൽകേണ്ടിയിരുന്നത്.

എല്ലാദിവസവും ഓട്ടോറിക്ഷയിലാണ് ശ്രീലക്ഷ്മി സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നൽകേണ്ട ദിവസമായ ഇന്നലെയും ഓട്ടോറിക്ഷയിൽ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവർത്തകരുമായി വാഹനത്തിൽ തൃശൂർ മജിസ്ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടൻ തന്നെ ബ്‌ളീഡിംഗ് തുടങ്ങുകയായിരുന്നു. പിന്നീട് സഹപ്രവർത്തകർ ശ്രീലക്ഷ്മിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടപിന്നാലെ പ്രസവം നടക്കുകയും ചെയ്തു.

ശ്രീലക്ഷ്മിയുടെ ആദ്യപ്രസവമാണിത്. ഭർത്താവ് ആശ്വിൻ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിർവഹണത്തോടുള്ള ആത്മാർത്ഥതയെ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പ്രത്യേകം അഭിനന്ദിച്ചു.

English Summary :

Despite being heavily pregnant, a woman police officer appeared in court to give her statement. However, she went into labor upon reaching the court and was immediately taken to a nearby private hospital, where she gave birth to a baby boy shortly after

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img