കൊല്ലം: കൊല്ലത്ത് ദേശീയപാതയിൽ നിര്‍മ്മാണത്തിരുന്ന പാലം തകർന്നു വീണ് അപകടം. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു സംഭവം. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Bridge under construction collapsed in kollam)
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകർന്നു വീണത്. മേല്‍പ്പാലം കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ, അടിഭാഗത്ത് സ്ഥാപിച്ചിരുന്ന കമ്പികള്‍ താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ നാലു തൊഴിലാളികള്‍ പാലത്തിലുണ്ടായിരുന്നെങ്കിലും അവര്‍ പാലത്തില്‍ നിന്നും ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി.
നിര്‍മ്മാണത്തിലെ അപാതകയാണ് പാലം തകരാന്‍ കാരണമെന്ന് വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ആരോപിച്ചു.