വിനീസ്യൂസ് ജൂനിയറിന്റെ ഇരട്ടഗോളുകൾ; പരാഗ്വയെ വീഴ്ത്തിയത് ഒന്നിനെതിരെ നാലടിച്ച്; ബ്രസീൽ ക്വാർട്ടറിന് തൊട്ട് അരികെ

ലാസ് വെഗാസ്: കോപ്പ അമേരിക്കയില്‍ പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വീഴ്ത്തി ബ്രസീലിന് തകര്‍പ്പന്‍ ജയം.Brazil close to the quarter.

സൂപ്പര്‍താരം വിനീസ്യൂസ് ജൂനിയറിന്റെ ഇരട്ടഗോളുകളാണ് ബ്രസീലിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.വിജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് ഡിയില്‍ കൊളംബിയയ്ക്കു പിന്നില്‍ രണ്ടാമതെത്തി.

പരാഗ്വയെക്കെതിരെ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ബ്രസീല്‍ തുടക്കം മുതല്‍ തന്നെ നിരവധി മുന്നേറ്റങ്ങള്‍ നടത്തി. ഒരു ജയവും സമനിലയുമടക്കം നാല് പോയിന്റാണ് ടീമിന്.

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കൊളംബിയ ക്വാർട്ടർ ഉറപ്പിച്ചു. പാരഗ്വായിക്കെതിരെ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്രസീൽ തുടക്കം മുതൽ തന്നെ നിരവധി മുന്നേറ്റങ്ങൾ നടത്തി.

35- ആം മിനിറ്റിലാണ് ആദ്യ ഗോൾ നേടുന്നത്. പെനാൽറ്റി ബോക്‌സിന് പുറത്തുനിന്ന് നടത്തിയ സുന്ദരനീക്കങ്ങൾക്കൊടുവിൽ വിനീഷ്യസ് ജൂനിയർ ലക്ഷ്യം കണ്ടു. പിന്നാലെ 43- ആം മിനിറ്റിൽ സാവിനോയിലൂടെ രണ്ടാം ഗോളും.

ആദ്യപകുതി അവസാനിക്കുന്നതിന് മുൻപ് വീണ്ടും കാനറിപ്പട വല കുലുക്കി. ഇക്കുറിയും വിനീഷ്യസാണ് ഗോൾ നേടിയത്. അതോടെ ആദ്യ പകുതി മൂന്ന് ഗോളുകൾക്ക് ബ്രസീൽ മുന്നിട്ടു നിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പാരഗ്വായ് തിരിച്ചടിച്ചു. 48 മിനിറ്റിൽ പ്രതിരോധതാരം അൽഡറേറ്റയാണ് ബോക്‌സിന് പുറത്തുനിന്നുള്ള ഉഗ്രൻ ഷോട്ടിലൂടെ വല കുലുക്കിയത്. 65 മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ലൂക്കാസ് പക്വറ്റ മത്സരത്തിൽ കാനറി പടയുടെ നാലാം ഗോളും നേടി.

പാരഗ്വായ്ക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ആയില്ല. 81- ആം മിനിറ്റിൽ പാരഗ്വായ് താരം ആൻഡ്രെസ് കുബാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ജയത്തോടെ ബ്രസീൽ ക്വാർട്ടറിന് അരികെയെത്തി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

Related Articles

Popular Categories

spot_imgspot_img