web analytics

വ​യോ​ധി​ക​ർ​ക്കും അ​ശ​ര​ണ​ർ​ക്കും കൂട്ടിന് ആരുമില്ലെങ്കിലും പ്ര​കൃ​തി സൗ​ന്ദ​ര്യം ക​ണ്ട് ഉ​ല്ല​സി​ക്കാം, ആ​ശു​പ​ത്രി​യി​ൽ പോ​കാം, ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളിലും സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്കും പോകാം… എന്താവശ്യമായാലും ഹാപ്പി ഓട്ടോ റെഡി; അതും സൗജന്യമായി; പദ്ധതിക്ക് പിന്നിൽ പ്രവാസി വനിതകൾ

വ​ളാ​ഞ്ചേ​രി: വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കും വയോധികർക്കും ജീ​വി​ത​ത്തി​ലെ വി​ര​സ​ത​യ​ക​റ്റു​ക എ​ന്ന ല​ക്ഷ്യം വെ​ച്ച് വ​ളാ​ഞ്ചേ​രി​യി​ൽ ഹാ​പ്പി​ന​സ് ഓ​ട്ടോ സ​ർ​വി​സ് തുടങ്ങി.

അ​സു​ഖം ബാ​ധി​ച്ച് വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വ​യോ​ധി​ക​ർ​ക്കും അ​ശ​ര​ണ​ർ​ക്കും പ്ര​കൃ​തി സൗ​ന്ദ​ര്യം ക​ണ്ട് ഉ​ല്ല​സി​ക്കാ​നും, ചി​കി​ത്സ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​നോ, ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലോ സ​ൽ​ക്കാ​ര​ങ്ങ​ൾ​ക്ക് പോ​കാ​നായാലും ഹാപ്പിനസ് ഓട്ടോ റെഡിയാണ്.

സ​ഹാ​യ​ത്തി​ന് ആ​രും ഇ​ല്ലെ​ങ്കി​ൽ ടീം ​വ​ളാ​ഞ്ചേ​രി​യു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും കൂ​ടെ ഉ​ണ്ടാ​വും. ദ​രി​ദ്ര​ർ ആ​ണെ​ങ്കി​ൽ യാ​ത്ര തി​ക​ച്ചും സൗ​ജ​ന്യ​മായിരിക്കും. സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​രാണെങ്കിൽ ഹാ​പ്പി​നെ​സ് ഓ​ട്ടോ​യു​ടെ സേ​വ​ന​ത്തി​ന് പ്ര​തി​ഫ​ല​മാ​യി ഇ​ഷ്ട​മു​ള്ള തു​ക ന​ൽ​കാം.

ജി​ദ്ദ​യി​ലെ ഒ​രു കൂ​ട്ടം പ്ര​വാ​സി സ​ഹോ​ദ​രി​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ​ൻ വി​മ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​വൊ) ആ​ണ് ഓ​ട്ടോറിക്ഷയുടെ സൗ​ജ​ന്യം സേ​വ​നം ഒ​രു​ക്കി​യ​ത്. വ​ളാ​ഞ്ചേ​രി ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ വി​മ​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​തി​നി​ധി സ​റീ​ന ല​ത്തീ​ഫി​ൽ​നി​ന്ന് ടീം ​വ​ളാ​ഞ്ചേ​രി വ​ളന്റി​യ​ർ ഹ​സ്സ​ൻ കു​ട്ടി താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി.

പൊ​ന്നാ​നി എ.​എം.​വി.​ഐ അ​ഷ​റ​ഫ് സൂ​ർ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി.​എം. സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ട്ടോ​യു​ടെ സൗ​ജ​ന്യ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​ർ-9847505109.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ

ഫോട്ടോ മോർഫിംഗ് ; സ്റ്റുഡിയോയിൽ എടുത്ത 30-ത്തിലധികം യുവതികളുടെ ചിത്രങ്ങൾ നഗ്നമാക്കി; പ്രതി അറസ്റ്റിൽ കാസർകോട്: സ്റ്റുഡിയോയിൽ...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം ദിവസഫലം: ഇന്നത്തെ ദിവസത്തിൽ വിവിധ രാശിക്കാർക്ക് വ്യത്യസ്ത...

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ ന്യൂഡൽഹി: രാജ്യത്ത്...

ഇസ്രയേലിലെ ‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം; 47 പേർക്ക് പരിക്ക്

‘ഇസ്രയേലിലെ ‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം; 47 പേർക്ക് പരിക്ക് ന്യൂഡൽഹി: ഡിമോണ...

Related Articles

Popular Categories

spot_imgspot_img