web analytics

ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്ന് യാത്രക്കാരന്റെ മറുപടി; വിമാനം വൈകിയത് രണ്ടു മണിക്കൂർ, യുവാവ് അറസ്റ്റിൽ

കൊച്ചി: ബാഗിൽ ബോംബാണെന്ന യാത്രക്കാരന്റെ മറുപടിയിൽ വിമാനം വൈകിയത് രണ്ടു മണിക്കൂർ. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.(Bomb threat in airport; passenger arrested)

ആഫ്രിക്കയില്‍ ബിസിനസ് ചെയ്യുന്ന പ്രശാന്ത് കുടുംബത്തിനൊപ്പം തായ്‌ലന്‍ഡിലേക്ക് പോകാന്‍ എത്തിയതാണ്. ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ബാഗില്‍ ബോംബ് ആണെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധന നടത്തിയത്. ഒപ്പമുണ്ടായിരുന്നവരുടെ ബാഗും പരിശോധിച്ചു. അപ്പോഴേക്കും വിമാനം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. ‘

നെടുമ്പാശ്ശേരി പൊലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രശാന്തിന്റെ ഭാര്യയും കുട്ടിയും ഒഴികെയുള്ളവര്‍ യാത്ര തുടർന്നു. ഒരേ ടിക്കറ്റ് ആയതിനാലാണ് പ്രശാന്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു നാലുപേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറങ്ങി പരിശോധിക്കേണ്ടി വന്നത്. പുലര്‍ച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് ആണ് പുറപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img