web analytics

ചെരുപ്പും സ്കൂട്ടറും പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ; കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി

കോഴിക്കോട്: മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ മുസ്തഫ(55) യെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാറിൽ നിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ മുസ്‌തഫയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.(body of the health supervisor was found in Chaliyar)

തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ മുസ്തഫയുടെ അവസാന മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണ് എന്ന് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മുസ്തഫ പഴയപാലത്തിലൂടെ നടന്നു പോയതായും കണ്ടെത്തി. അ​ഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വ്യാഴാഴ്ച മൃതദേഹം ചാലിയാറിൽനിന്ന് കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img