web analytics

ഒരുമിച്ചു സ്വപ്നം കണ്ട ജീവിതം ബാക്കിയാക്കി അവർ മടങ്ങി; വരന് പിന്നാലെ മലയാളി നഴ്സിന്റെ മൃതദേഹവും നാട്ടിലെത്തിച്ചു; സങ്കടക്കടലായി രണ്ടു കുടുംബങ്ങൾ

സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനും വധുവും മരിക്കാനിടയായ സംഭവത്തിൽ, മദീന കാർഡിയാക് സെന്റർ നഴ്സ് വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം നാട്ടിലെത്തിച്ചു. 64 ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്.

നാല് ദിവസം മുൻപ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ടീനയുടെ മൃതദേഹം ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് നാട്ടിലെത്തിച്ചത്. അമ്പലവയൽ സെന്റ് മാർട്ടിൻസ് പള്ളിയിലായിരുന്നു അഖിലിന്റെ സംസ്കാരം.

അപകടത്തിൽ ഇരുവരുടേയും പാസ്പോർട്ടുകളും മറ്റുരേഖകളും കത്തി നശിച്ചിരുന്നു. കെഎംസിസി വെൽഫെയർവിങ് പ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായാണ് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. നോർക്കയും സഹായവുമായി രംഗത്തുണ്ടായിരുന്നു

വിവാഹത്തിന് ഒരുങ്ങിയ രണ്ടു വീടുകളിലേക്കാണ് ഒറ്റ രാത്രി കൊണ്ടു മരണം കടന്നു വന്നത്. കഴിഞ്ഞ ഏപ്രിൽ 2ന് ആണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതിനാണ് ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഇരുവരും കാറിൽ യാത്ര തിരിച്ചത് .

ബൈജുവിന്റെയും നിസിയുടെയും മൂത്ത മകൾ ടീനയ്ക്ക് ഒന്നര വർഷം മുൻപാണ് സൗദിയിലേക്ക് നഴ്സ് വീസ ലഭിക്കുന്നത്. ബൈജു നടവയലിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ‍ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. വിവാഹശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ശ്രമവും ടീന ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് മരണം എത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്, വൈറലായി വിവാഹം

സെപ്റ്റിക് ടാങ്ക് ലോറിയിൽ വരവേൽപ്പ്; സ്വന്തം തൊഴിൽ അഭിമാനമായി ആഘോഷിച്ച് യുവാവ്,...

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാറിന് ട്രോളുകൾ

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ്...

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ സിയം റീപ്പ്...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന്...

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ; മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ; മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു കോട്ടയം: വൈക്കം തലയാഴം...

Related Articles

Popular Categories

spot_imgspot_img