വാഹനം ഓടിക്കുന്നതിനിടെ പുകയില പുറത്തേയ്ക്ക് തുപ്പുന്നതിനുവേണ്ടി വാതില്‍ തുറന്നു; കരണംകുത്തി മറിഞ്ഞ് ഇന്നോവ; യുവാവിന് ദാരുണാന്ത്യം

വാഹനം ഓടിക്കുന്നതിനിടെ, ഡ്രൈവര്‍ വാഹനത്തിന്റെ വാതില്‍ തുറന്നതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം. പുകയില തുപ്പുന്നതിനുവേണ്ടി വാതില്‍ തുറന്നതോടെ ഇന്നോവ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഛത്തീസ്ഗഢിലെ ബിലാസ്പുരില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. മണിക്കൂറില്‍ നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇന്നോവയില്‍നിന്ന് പുറത്തേക്ക് തുപ്പുന്നതിനാണ് ഡ്രൈവര്‍ ഡോര്‍ തുറന്നത്. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയുമായിരുന്നു. ചകര്‍ബന്ത സ്വദേശിയായ വസ്ത്രവ്യാപരി ജാക്കി ഗേഹി (31) എന്ന യുവാവാണ്‌ മരിച്ചത്. ജാക്കിയും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ഒരു ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ … Continue reading വാഹനം ഓടിക്കുന്നതിനിടെ പുകയില പുറത്തേയ്ക്ക് തുപ്പുന്നതിനുവേണ്ടി വാതില്‍ തുറന്നു; കരണംകുത്തി മറിഞ്ഞ് ഇന്നോവ; യുവാവിന് ദാരുണാന്ത്യം