വയനാട്: മാനന്തവാടിയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ച സംഭവത്തിൽ ട്രൈബൽ പ്രൊമോട്ടർക്ക് സസ്പെൻഷൻ. മരണവിവരം കൃത്യസമയത്ത് അറിയിക്കുന്നതിൽ പ്രൊമോട്ടറായ മഹേഷ് കാലതാമസം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കാൻ പ്രൊജക്റ്റ് ഓഫീസർക്ക് ട്രൈബൽ ഡെവലപ്പ്മെന്‍റ് ഓഫിസർ നിർദേശം നൽകി.(body of elderly tribal woman was carried in an autorickshaw; tribal promoter was suspended)
കഴിഞ്ഞ ദിവസം രാവിലെ മരിച്ച എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ ശ്മശാനത്തിലെത്തിച്ചത്. പട്ടിക വർഗ വകുപ്പ് ആംബുലൻസ് അനുവദിക്കാത്തതിനെ തുടർന്നാണ് ഓട്ടോയിൽ മൃതദേഹം കൊണ്ടുവേണ്ടി വന്നത്.
നാലു കിലോ മീറ്റർ അകലെയുള്ള പൊതു ശ്മശാനത്തിലേക്ക് പോകാൻ ആംബുലൻസ് ആവശ്യപ്പെട്ട് വൈകുന്നേരം വരെ കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.