web analytics

നടുറോഡിൽ രക്തത്തിൽ കുളിച്ച് 20 കാരി, തെരുവുനായ്ക്കൾ മുഖം കടിച്ചുകീറി; കൊലയ്ക്കുപിന്നിൽ വൈരാഗ്യമെന്നു പോലീസ്

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ യുവതിയെ റോഡിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപകമാക്കി പൊലീസ്. കുറ്റകൃത്യത്തിനു പിന്നിൽ കർണാടക സ്വദേശിയായ ദാവൂദ് ഷെയ്ഖ് എന്നയാളണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ സംശയമുള്ളതായി കുടുംബവും അറിയിച്ചിട്ടുണ്ട്. Body of 20-year-old woman bathed in blood in the middle of the road

ദാവൂദ് ഷെയ്ഖിനെതിരെ 2019ൽ യശശ്രീ പീഡനപരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പോക്സോ കേസിൽ ഇയാളെ ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ദാവൂദിനെ പിടികൂടൂന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

വെള്ളിയാഴ്ചയാണ് ഉറാൻ സ്വദേശിയായ യശശ്രീ ഷിൻഡെ (20) യെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചത്. കോട്നാകയിലെ പെട്രോൾ പമ്പിന് സമീപമുള്ള വിജനമായ റോഡിൽ യശശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു പെൺകുട്ടി റോഡിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായും തെരുവു നായ്ക്കൾ ശരീരം കടിച്ചുകീറുന്നതായും വഴിയാത്രക്കാരനാണ് പൊലീസിനു വിവരം നൽകിയത്.

വ്യാഴാഴ്ച വൈകിട്ടാണ് യശശ്രീയെ കാണാതായത്. കൊമേഴ്‌സ് ബിരുദധാരിയായ യശശ്രീ, സ്വകാര്യ കമ്പനിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്ന് മാതാപിതാക്കളെ അറിയിച്ചാണ് യശശ്രീ വീട്ടിൽ നിന്നിറങ്ങിയത്.

രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. നായ്ക്കൾ കടിച്ചു കീറിയതിനെ തുടർന്ന് മുഖം വികൃതമായിരുന്നതിനാൽ വസ്ത്രങ്ങളിൽ നിന്നും അരയിലെ ടാറ്റൂവിൽനിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

Related Articles

Popular Categories

spot_imgspot_img