web analytics

വീണ്ടും നീല ട്രോളി ബാ​ഗ്; ട്രോളിയതാണോ? എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിന് സ്പീക്കർ എ.എൻ. ഷംസീർ വക ഉപഹാരം

തിരുവനന്തപുരം: എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹൂൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനും സ്പീക്കർ എ.എൻ. ഷംസീർ വക ഉപഹാരം നീല ട്രോളി ബാ​ഗ്!

എം എൽ എ ഹോസ്റ്റലിൽ ഇരുവരെയും പ്രതീക്ഷിച്ചിരിക്കുകയാണ് സ്പീക്കറുടെ സമ്മാനമായ നീല ട്രോളി ബാഗ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം. മന്ത്രി എം.ബി രാജേഷും പ്രവർത്തകരും നീല ട്രോളി ബാഗ് സംഭവത്തിൽ ഏറെ ട്രോളുകൾക്ക് വിധേയമാകുകയും ചെയ്തിരുന്നു.

നീല ട്രോളി ബാഗ് ഉപഹാരം നൽകിയതിലൂടെ ഷംസീർ എം.ബി രാജേഷിനെ ട്രോളിയതാണെന്നാണ് നിയമസഭയിലെ ജീവനക്കാരുടെ സംസാരം. സത്യപ്രതിജ്ഞ ചടങ്ങിൽ എം.ബി രാജേഷിന് വേദിയിൽ സ്ഥാനം ഉണ്ടായിരുന്നില്ല.

സാധാരണ ഗതിയിൽ പാർലമെന്ററി കാര്യ മന്ത്രിക്കാണ് വേദിയിൽ സ്ഥാനം നൽകുന്നത്. എം.ബി രാജേഷ് ചടങ്ങിനെത്തും മുമ്പേ എത്തിയ മന്ത്രി സജി ചെറിയാനെ സ്പീക്കർ വേദിയിൽ ഇരുത്തിയതോടെയാണ് എം.ബി രാജേഷിന് കസേര നഷ്ടപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img