web analytics

ഇടതു വലതു മുന്നണികൾ ഭയന്നതു പോലെ തന്നെ; മുനമ്പത്ത് 100 പേർ ബിജെപിയിൽ ചേർന്നു

കൊച്ചി: മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഷോൺ ജോർജിനും വൻ സ്വീകരണം ഒരുക്കി സമരക്കാർ.

സമരപന്തലിൽ എത്തിയ രാജീവ് ചന്ദ്രശേഖറിനും സംഘത്തിനും വൻ ജനാവലിയാണ് സ്വീകരണം നൽകിയത്.

ബിജെപി അദ്ധ്യക്ഷനെയും ഷോൺ ജോർജിനേയും മറ്റു നേതാക്കളേയും ആർപ്പുവിളികളോടെയാണ് മുനമ്പം ജനത വരവേറ്റത്.

  • Direct Cool Refrigerator: stylish single door refrigerators for powerful cooling that can last longer with digi touch co…
  • Capacity 183 liters: Suitable for Families with 2 to 3 Members
  • Energy Rating : 5 Star Energy Efficiency
₹17,490

ലോക്സഭയിലും രാജ്യസഭയിലും വഖ്ഫ് ഭേദ​ഗതി ബിൽ പാസായതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി അദ്ധ്യക്ഷന് മുനമ്പത്തെ ജനങ്ങൾ സ്വീകരണമൊരുക്കിയത്.

രാജീവ് ചന്ദ്രശേഖറിനൊപ്പം മറ്റ് എൻഡിഎ നേതാക്കളും മുനമ്പത്തെത്തി സമരം നടത്തുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി നിരവധി നേതാക്കളും മുനമ്പത്തെത്തി.

ബിജെപിയിൽ അം​ഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച മുനമ്പത്തെ 100 പേർക്ക് സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് അം​ഗത്വം വിതരണം ചെയ്തു. ബി.ജെ.പിയിൽ ചേർന്ന ഓരോരുത്തരെയും ഷോളണിയിച്ച് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു.

ചെറായി മുതൽ മുനമ്പം വരെയും അങ്ങ് ഏറിപ്പോയാൽ കൊച്ചിവരെയും മാത്രമായി ഒതുങ്ങിപോകേണ്ടിയിരുന്ന വിഷയമാണ് മുനമ്പത്തെ ഭൂസമരം. 600 ഓളം നിർധനരായ മത്സ്യതൊഴിലാളികളായ കുടുംബങ്ങളാണ് കുടിയൊഴുപ്പിക്കൽ ഭീഷണി നേരിട്ടത്.

മാത്രമല്ല ഇടവകപ്പള്ളിയും കോൺവെന്റും വരെ ഒഴിപ്പിക്കൽ ഭീഷണി നേരിട്ടു. രാജ്യത്തെമ്പാടും വഖഫ് ബോർഡിന്റെ അവകാശവാദം കാരണം ഭീഷണി നേരിടുന്ന ജനങ്ങളെ പരി​ഗണിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു മുനമ്പത്തുകാരുടെ ആവശ്യം.

എന്നാൽ ഇവരുടെ ആവശ്യങ്ങൾ അം​ഗീകരിക്കാനോ ഇവർ പറയുന്നത് കേൾക്കാൻ പോലും സംസ്ഥാന സർക്കാരോ പ്രതിപക്ഷമായ യുഡിഎഫോ ശ്രമിച്ചില്ല എന്നതാണ് യാഥാർഥ്യം.

അങ്ങനെ ഇടതു വലതു മുന്നണികളിലെ പ്രാദേശിക നേതാക്കൾ മുതൽ മുകളിലോട്ട് ആരും ഇവരുടെ പ്രശ്നത്തിൽ ഇടപെടാതെ ഇരുന്ന സമയത്താണ് ബിജെപി സംസ്ഥാന കമ്മിറ്റി അം​ഗം അഡ്വ. ഷോൺ ജോർജ് മുനമ്പത്തെത്തുന്നത്.

എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നു പറഞ്ഞതുപോലെയായിരുന്നു മുനമ്പത്തേക്കുള്ള ഷോൺ ജോർജിന്റെ വരവ്. ഷോണിന്റെ ഇടപെടലോടെ മുനമ്പം വിഷയം പെട്ടന്ന് തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

വിഷയത്തിൽ ഷോണിനെ മുൻനിർത്തി ബി.ജെ.പി കൃത്യമായ ഇടപെടലുകൾ നടത്തി. സമരം ബിജെപി കൂടി ഏറ്റെടുത്തതോടെ നിരവധി വിമർശനങ്ങളും സമരക്കാർക്കെതിരെ ഉയർന്നു വന്നിരുന്നു. പക്ഷെ ഷോൺ പലരുടേയും അൽമതേതരത്വ നിലപാടുകൾ വെളിച്ചത്തു കൊണ്ടു വന്നു എന്ന് പറയാം.

എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലുള്ളവർ തലമുറകളായി താമസിച്ച് വരുന്ന ഭൂമിയിൽ വഖഫ് ബോർഡ് അവകാശ വാദം ഉന്നയിച്ചതോടെയാണ് ഇവിടെ വിവാദങ്ങൾ തുടങ്ങുന്നത്. പിന്നീട് ചെറിയ ചെറിയ പ്രതിഷേധങ്ങൾ നടത്തി.

പറഞ്ഞു കേട്ടതു പോലെയല്ല പ്രശ്നം ​ഗുരുതരമാണെന്ന് ഷോണിന് മനസിലായി. ഇക്കാര്യം ബിജെപി നേതാക്കളെ അറിയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി സമരങ്ങൾ അരങ്ങേറി. പിന്തുണയുമായി പലരും വന്നു. എന്നാൽ തുടക്കം മുതൽ മുനമ്പത്തുകാർക്കൊപ്പം നിന്ന പൂഞ്ഞാറുകാരനെ എന്തായാലും ഇവിടത്തുകാർ മറക്കില്ല.

എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട 1,000ത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട 600ൽപ്പരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചു തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമായിരുന്നു.

വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുമെന്ന പേടിയിലാണ് ഇവിടത്തെ പാവപ്പെട്ട ജനങ്ങൾ സമരത്തിനിറങ്ങിയത്. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിൻറെ ലംഘനവുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്നാണ് ഇവിടെ എത്തിയ ഷോൺ ജോർജ് പ്രതികരിച്ചത്.

എന്തായാലും ലോകസഭയിൽ വഖഫ് ബിൽ എത്തിയതോടെ ആശ്വാസത്തിലാണ് മുനമ്പത്തുകാർ. വഖഫ് ബിൽ നാളെ പാസാകുന്നതോടെ ഇവരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. എന്നാൽ വഖഫ് വിഷയത്തിൽ ഇടതു വലതു മുന്നണികൾ എടുത്ത നിലപാടിന്റെ ചൂടറിയണമെങ്കിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്ന് മാത്രം.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

Related Articles

Popular Categories

spot_imgspot_img