web analytics

മാനസിക പീഡനം ; ആറ്റിങ്ങലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം ബിജെപി അംഗങ്ങൾ രാജിവെച്ചു; സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്‌ രാജിവച്ചവർ

ആറ്റിങ്ങലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ ബിജെപിയിൽ നിന്നും രാജിവച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്തായ കരവാരത്ത്, പാർട്ടിയിലെ സ്ത്രീകൾക്ക് നേരെയുള്ള സമീപനത്തിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയും ആണ് രാജിവച്ചത്. വൈസ് പ്രസിഡന്റ് എസ്.സിന്ധു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം.തങ്കമണി എന്നിവരാണ് ബുധനാഴ്ച പഞ്ചായത്തംഗത്വം രാജിവെച്ചത്.

ആകെ 18 വാർഡുകളുള്ള പഞ്ചായത്തിൽ ബിജെപിക്ക് ഒമ്പതും സിപിഐഎമ്മിന് അഞ്ചും കോൺഗ്രസിനും എസ്ഡിപിഐക്കും രണ്ട് വീതവുമാണ് സീറ്റുള്ളത്. ഈ രണ്ട് പഞ്ചായത്തംഗങ്ങളുടെ രാജിയെ തുടർന്ന് ബിജെപിയുടെ അംഗ ബലം ഏഴായി കുറഞ്ഞു. അംഗങ്ങളുടെ രാജി സ്വീകരിച്ചതായും വിവരം വരണാധികാരിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അറിയിച്ചതായും പാർട്ടി വിട്ട തങ്ങൾ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

Also read; കോടഞ്ചേരിയില്‍ മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കുട്ടിയെ നടുറോഡില്‍ മറന്നുവച്ചു വീട്ടിൽപോയി; രക്ഷകരായത് പോലീസ്

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img