web analytics

കൗമാരത്തിന് വിട, ഇനി ഇരുപതാം വയസിലേക്ക്, സാഹസികതകള്‍ ആരംഭിക്കട്ടെ; ഓറഞ്ച് ബലൂണുകള്‍ക്കൊപ്പം ആകാശത്ത് പറന്ന് ഇന്‍ഫ്‌ളുവന്‍സർ

ഇസ്ലാമാബാദ്: കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറുകയാണ് പാക്കിസ്ഥാന്‍ ഗായികയും ഇന്‍ഫ്‌ളുവന്‍സറുമായ റബേക്ക ഖാന്റെ പിറന്നാളാഘോഷ വീഡിയോ.Birthday video of singer and influencer Rebecca Khan

ഓറഞ്ച് ബലൂണുകള്‍ക്കൊപ്പം ആകാശത്ത് പറന്നാണ് റബേക്ക തന്റെ ഇരുപതാം ജന്മദിനം ആഘോഷിച്ചത്. വീഡിയോ കണ്ട് ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ 5.9 മില്യണ്‍ ഫോളേവേഴ്‌സ് ഉള്ള താരമാണ് റബേക്ക. ആഘോഷമെല്ലാം കഴിഞ്ഞ റബേക്ക പിറന്നാള്‍ ദിന വീഡിയോയ്ക്ക് പിന്നിലെ രഹസ്യവും പങ്കുവച്ചു.

ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഓറഞ്ച് നിറത്തിലുള്ള ബലൂണുകള്‍ ചിറക് പോലെ കെട്ടിവച്ച് ആകാശത്ത് പറക്കുന്നതായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ. റബേക്ക ഖാന്റെ ആരാധകരെല്ലാം വീഡിയോ ഏറ്റെടുത്തു.

കൗമാരത്തിന്് വിട, ഇനി ഇരുപതാം വയസിലേക്ക്, സാഹസികതകള്‍ ആരംഭിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയായിരുന്നു റബേക്ക പിറന്നാള്‍ ആഘോഷ വീഡിയോകളും ചിത്രങ്ങളും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിമിഷ നേരംകൊണ്ട് ചിത്രങ്ങളും വീഡിയോകളും വൈറലായി.

എങ്ങനെയാണ് ബലൂണുകളുടെ സഹായത്തോടെ പറക്കാനാകുന്നതെന്നാണ് പലരും സംശയിച്ചത്. റബേക്കയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് ആരാധകര്‍ രംഗത്തെത്തിയപ്പോള്‍ അപകടകരമായ ആഘോഷം വേണ്ടെന്ന് വിമര്‍ശിച്ച് ചിലരും രംഗത്തെത്തി.

ഇതെല്ലാം ഫോട്ടോ ഷോപ്പാണെന്നും ഒരു വിഭാഗം വാദിച്ചു. അതിനിടെയിലാണ് ഒരു വീഡിയോ പങ്കിട്ടുകൊണ്ട് ഷൂട്ടിന് പിന്നിലെ സത്യം റബേക്ക ഖാന്‍ വെളിപ്പെടുത്തി. ക്രെയിനിന് സഹായത്തോടെയാണ് തന്നെ എല്ലാ സുരക്ഷആ മാനദണ്ഡങ്ങളും പാലിച്ച് ആകാശത്തേക്ക് ഉയര്‍ത്തിയതെന്ന് കാരം പറഞ്ഞു.

ജന്മദിനം വിത്യസ്തമായി ആഘോഷിക്കണമെന്നാണ് കരുതിയത്. വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു ഇത്തരത്തിലൊരു ഷൂട്ട്. എന്നാല്‍ ഏറെ പരിശ്രമിച്ചെങ്കിലും മനോഹരമായി തന്നെ ജന്മദിനം വിത്യസ്തമായി ആഘോഷിക്കാനായി, പിന്തുണച്ചവര്‍ക്കൊക്കെ നന്ദിയുണ്ടെന്നും താരം പറയുന്നു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img