കോടീശ്വര വക്കീലിന് 68ആം വയസിൽ മൂന്നാം വിവാഹം

ലണ്ടൻ : സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ ‌സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ അറുപത്തിയെട്ടാം വയസിൽ വീണ്ടും വിവാഹിതനായി.ഒരു സിറ്റിങ്ങിനായി കോടികൾ വാങ്ങിക്കുന്ന അഭിഭാഷകനെന്ന് പേരെടുത്ത ഹരീഷ് സാൽവയുടെ മൂന്നാം വിവാഹമാണിത്. ലണ്ടനിൽ നടന്ന സ്വകാര്യചടങ്ങിൽ അടുത്ത സുഹുത്തുക്കളെ സാക്ഷിനിറുത്തിയായിരുന്നു വിവാഹം. ലണ്ടൻ സ്വദേശി ട്രീനയാണ് വധു. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങിൽ അതിഥികളായി മുകേഷ് അംബാനി, നിതാ അംബാനി, ലളിത് മോദിയടക്കമുള്ളവരും പങ്കെടുത്തു. ഇന്ത്യ തേടികൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റവാളിയാണ് ലളിത് മോദി. കാമുകിയും മുൻ മോ‍ഡലുമായ ഉജ്വല റാവത്തും ഒന്നിച്ചാണ് ലളിത് മോദി ചടങ്ങിൽ പങ്കെടുത്തത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വൻ വിമർശനമാണ് ഉയരുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നത് പഠിക്കാനായി നിയോ​ഗിച്ച സമിതിയം​ഗമാണ് അഭിഭാഷകനായ ഹരീഷ് സാൽവേ. അദേഹത്തിന്റെ വിവാഹത്തിലാണ് രാജ്യം തിരയുന്ന വിവാദ വ്യവസായി ലളിത് മോദി പങ്കെടുത്തത്. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹരീഷ് സാൽവെ നിലവിൽ ലണ്ടനിലാണ് താമസം.

പിണറായിയുടെ വക്കീൽ

ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിന്റെ കേസലടക്കം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ പ്രതീനിധീകരിച്ചിട്ടുണ്ട്.സല്‍മാന്‍ ഖാനെതിരായ അലക്ഷ്യമായി വാഹനം ഓടിച്ച കേസും കൈകാര്യം ചെയ്തത് ഹരീഷ് സാല്‍വെ ആയിരുന്നു. ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ പിണറായി വിജയന് വേണ്ടി ഹാജരാകാറുണ്ട്.സുപ്രീം കോടതിയില്‍ ആദ്യത്തെ ഡംപിംഗ് വിരുദ്ധ കേസ് വാദിച്ചതും 68 കാരനായ സാല്‍വെയാണ്.ബ്രിട്ടീഷ് രാജാവിന്റെ അഭിഭാഷക പ്രതിനിധിയായി ജനുവരിയിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹമാണിത്. മീനാക്ഷിയാണ് ആദ്യ ഭാര്യ. 38 വർഷം നീണ്ട ദാബത്യബന്ധം 2022ൽ ഇരുവരും അവസാനിപ്പിച്ചിരുന്നു. സാൽവെ പിന്നീട് കരോലിൻ ബ്രോസാർഡിയെ വിവാഹം ചെയ്‌തെങ്കിലും രണ്ടു വർഷത്തിന് ശേഷം വിവാഹമോചനം നേടി. ഈ വിവാഹത്തിന് രണ്ടു കൊല്ലം മുമ്പ് സാൽവെ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു.അതിന് ശേഷമാണ് ഇപ്പോൾ മൂന്നാം വിവാഹം നടത്തുന്നത്. 1999 മുതൽ 2002 വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായിരുന്നു ഹരീഷ് സാൽവേ. ഹരീഷ് സാൽവേയുടെ സ്വകാര്യ വിവാഹ പാർട്ടിയിൽ ഐ.പി.എൽ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും രക്ഷപ്പെട്ട ലളിത് മോദി പങ്കെടുത്തത് വിവാദമായിട്ടുണ്ട്.

വിമർശനവുമായി ശിവസേന വക്താവ് പ്രിയങ്ക ചതുർവേദി രം​ഗത്ത് എത്തി. മോദി സർക്കാരിന്റെ പ്രിയപ്പെട്ട വക്കീലിന്റെ വിവാഹാഘോഷത്തിൽ പിടികിട്ടാപ്പുള്ളി പങ്കെടുത്തിരിക്കുന്നു.സത്യത്തിൽ ഇവിടെ ആര് ആരെയാണ് സംരക്ഷിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ട്വിറ്ററിൽ ഹരീഷ് സാൽവെ എന്ന പേരിലുള്ള ഹാഷ്ടാ​ഗ് ട്രെന്റായി. നിരവധി പേരാണ് ലളിത് മോ​ദിയെ ക്ഷണിച്ചതിനെതിരെ രം​ഗത്ത് എത്തിയത്. മോഡലായ ഉജ്വല റാവത്തുമൊന്നിച്ചുള്ള ലളിത് മോദിയുടെ ഫോട്ടോഷൂട്ടും പ്രചരിക്കുന്നുണ്ട്. വിവാ​ഹആഘോഷം നടന്ന സ്വകാര്യവസതിയിലെ പടികെട്ടിൽ നിന്നുള്ള ഫോട്ടോഷൂട്ടാണ് പ്രചരിക്കുന്നത്.

രാഹുൽ വിമർശകൻ

ലളിത് മോദിയടക്കമുള്ള സാമ്പത്തിക തട്ടിപ്പുകാരെ വിമർശിച്ച് കൊണ്ടുള്ള രാഹുൽ​ഗാന്ധിയുടെ പരാമർശത്തിനെതിരെ ഹരീഷ് സാൽവെ നേരത്തെ രം​ഗത്ത് എത്തിയിരുന്നു.രാഹുല്‍ ഉപയോഗിച്ച ഭാഷ അങ്ങേയറ്റം മോശമാണ്. ഒരു വ്യക്തിയോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയില്‍ പറയുന്നത് പോലെയായിരുന്നു ആ പരാമര്‍ശമെന്നും സാല്‍വെ പറഞ്ഞു. എൻഡിടിയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു സാൽവെയുടെ കുറ്റപ്പെടുത്തൽ.മോദി വമർശിച്ച അതേ ലളിത് മോദിയാണ് ഹരീഷ് സാൽവെയുടെ ഉറ്റ ചങ്ങാതിയായി അദേഹത്തിന്റെ വിവാഹത്തിൽ പങ്കെടുത്തത്.

വാഹനാപകടത്തില്‍ നടന്‍ ജോയ് മാത്യുവിന് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

Other news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

ഒട്ടകത്തെ കൊന്നാൽ വിവരമറിയും; ഒരുകിലോ 600-700.. കശാപ്പ് പരസ്യം വൈറൽ; പിന്നാലെയുണ്ട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽക്കാൻ നീക്കം. കാവനൂരിലും ചീക്കോടിലുമായി...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

Related Articles

Popular Categories

spot_imgspot_img