ബൈക്കുകളും കാറും തീയിട്ട് നശിപ്പിച്ചു; ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

കോവളത്ത് രണ്ട് വീടുകളിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന കാറും ബൈക്കുകളും തീയിട്ടു നശിപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ഗ്രാമത്തിലാണ് സംഭവം. പനങ്ങോട് കൈപ്പളളിക്കുഴി ശ്രീജാസിൽ റിട്ട. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ ശിവശങ്കരൻ നായരുടെ വീട്ടുവളപ്പിലുളള കാറും മൂന്നുബൈക്കുകളുമാണ് കത്തി നശിച്ചത്. തീപിടിച്ച കാറും ബൈക്കുകളും പൂർണ്ണമായി കത്തിനശിച്ചു. വീടിന്റെ സമീപത്തുളള അടുക്കളയുടെ വർക്ക് ഏരിയയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിൽ തീപടരാത്തത് വൻദുരന്തം ഒഴിവാക്കി.

കോവളം എസ്.എച്ച്.ഒ. വി.ജയപ്രകാശിന്റെ നേത്യത്വത്തിലുളള പോലീസ് സംഘവും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടതെന്ന് വീട്ടൂകാർ പറയുന്നു.

ശിവശങ്കരൻ താമസിക്കുന്ന കുടുംബവീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളും വാടകയ്ക്ക് നൽകിയിരിക്കുന്ന തൊട്ടടുത്ത വീടിന്റെ ഷെഡിൽ സൂക്ഷിച്ചിരുന്ന മൂന്നുവർഷം പഴക്കമുളള കാറും വാടകക്കാരുടെ ബൈക്കുമാണ് കത്തി നശിച്ചത്.

തീപടർന്നതോടെ സമീപത്തുളള കിണറിൽ നിന്ന് വെളളം പമ്പുചെയ്യാൻ സ്ഥാപിച്ച മോട്ടോറും വൈദ്യുതി ലൈനും കത്തിപ്പോയി. ശിവശങ്കരൻ നായരുടെ അമ്മയും റിട്ട. അധ്യാപികയുമായ സുമതിക്കുട്ടിയാണ് തീ പടരുന്നത് കണ്ടത്. ഉറങ്ങുന്ന സമയത്ത് സമീപത്തെ ഷെഡിൽ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ഇവർ ബഹളം വെക്കുകയും ഉറങ്ങുകയായിരുന്നവർ സംഭവമറിയുകയും ചെയ്തു. പുറത്തിറങ്ങിയെങ്കിലും തീപടർന്നതിനാൽ ആർക്കും ഷെഡിനടുത്തേക്ക് പോകാൻ കഴി‍ഞ്ഞില്ല. ഇതേസമയം വാടകയ്ക്ക് നൽകിയിരിക്കുന്ന വീട്ടുവളപ്പിലും തീപടരുന്നത് കണ്ടു. ചെന്ന് നോക്കിയപ്പോൾ കാറും സമീപത്തെ ഷെഡിലുളള ബൈക്കും കത്തുന്നത് കണ്ടു.

വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. എസ്.ടി.ഒ. കെ.ജി. വേണുഗോപാലിന്റെ നേത്യത്വത്തിലുളള സംഘമെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഏകദേശം പന്ത്രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് അഗ്‌നിരക്ഷാസേനാ അധികൃതർ പറയുന്നു. വീട്ടുടമയുടെ അകന്ന ബന്ധുവാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന വിധത്തിലുളള അപകടമാണ് വരുത്തിയിട്ടുളളത് എന്ന് പരിഗണിച്ച് സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.

English summary : Bikes and cars were set on fire ; a case was registered under a non – bailable section

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

പൂക്കച്ചവടക്കാരന് കുത്തേറ്റു

പൂക്കച്ചവടക്കാരന് കുത്തേറ്റു തിരുവനന്തപുരം: മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് പൂക്കച്ചവടക്കാരന് കുത്തേറ്റു....

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

Related Articles

Popular Categories

spot_imgspot_img