web analytics

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ ; കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തില്‍ വമ്പൻ അബദ്ധം പിണഞ്ഞ് ബിജെപി

കെ സുരേന്ദ്രന്‍ നയിക്കുന്ന ‘കേരള പദയാത്ര’യുടെ ഔദ്യോഗിക ഗാനത്തില്‍ അബദ്ധം പിണഞ്ഞ് ബിജെപി. വീഡിയോ ഗാനത്തിലെ വരിയിലാണ് അബദ്ധം സംഭവിച്ചത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് ഗാനത്തിലെ വരികളിൽ പാടുന്നത്. ഗാനം പുറത്തുവിട്ടതിനു പിന്നാലെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ ഇത് ഷെയർ ചെയ്തു. സംഭവം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. വീഡിയോ തയ്യാറാക്കിയ ഐടി സെല്ലിനെതിരെ പദയാത്ര അവലോകനയോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ഏതായാലും അധികം താമസിയാതെ ഗാനം പിൻവലിച്ച് ബിജെപി തലയൂരി.

https://fb.watch/qlJZqANGgI/
കോഴിക്കോട് ജില്ലയിലെ പരിപാടിയുടെ പോസ്റ്റര്‍ വിവാദത്തിനു പിന്നാലെ ഗാനത്തിലെ പിശകും കൂടിയായപ്പോൾ പാർട്ടിക്കുള്ളിൽ വൻ വിമർശനമാണ് ഉയരുന്നത്. എസ്‌സി, എസ് ടി നേതാക്കളോടൊന്നിച്ച് ഉച്ചഭക്ഷണം എന്ന് കാര്യപരിപാടിയുടെ ഭാഗമായി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയർന്നിരുന്നു.

Read Also: കോട്ടയം ഉഴവൂരിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ പുറത്തുനിന്നെത്തിയ ഗുണ്ടാസംഘത്തിന്റെ ഇടപെടൽ; തടയാനെത്തിയ സബ് ഇൻസ്പെക്ടർക്ക് ക്രൂരമർദ്ദനം

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img