web analytics

യുവതി ഒറ്റയ്ക്കു താമസിക്കുന്ന ഫ്ലാറ്റിൽ നിത്യസന്ദർശനത്തിനെത്തുന്നത് കൗമാരക്കാർ! മാസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ കാരണം കണ്ടെത്തി സിറ്റി പോലീസ്; ജ്യോതി ബംഗ്ലൂരു-മുംബൈ റാക്കറ്റിൻ്റെ കണ്ണി

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട, യുവതി പിടിയിൽ.ഫോർട്ട് കൊച്ചി അമരാവതി സ്വദേശിനി ജ്യോതി (42)യാണ് മാരക മയക്കു മരുന്നായ MDMA യുമായി പിടിയിലായത്.Big drug hunt in Kochi, young woman arrested

93 ഗ്രാം എംഡിഎയും 14 ഗ്രാം ഹാഷ് ഓയിലും മയക്കുമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സിപ്പ് ലോക്കുകളും അളക്കാൻ ഉപയോഗിക്കുന്ന
ഇലക്ട്രോണിക്സുകളും സഹിതമാണ് പോലീസ് പിടികൂടിയത്.

തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനിലെ അപ്പാർട്ട്മെന്റിലാണ് ഇവർ താമസിച്ചിരുന്നത്. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

രാത്രി കാലങ്ങളിൽ കൗമാരക്കാരും യുവാക്കളും യുവതികളും ജ്യോതിയുടെ വീട്ടിലെത്താറുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളായി ഹിൽപാലസ് പോലീസിൻ്റെ നിരീക്ഷണ വലയത്തിലായിരുന്നു യുവതി.

ബാംഗ്ലൂരിൽ നിന്നും ബോംബെയിൽ നിന്നും മയക്കുമരുന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന സംഘത്തിൽപ്പെട്ടയാളാണ് ജ്യോതി. MDMA യുടെ ഉറവിടം കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം തുടങ്ങി, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട് വിമലദിത്യ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുദർശൻ IPS എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.

ഹിൽപാലസ് പോലീസ് എസ് എച്ച് ഓ ആനന്ദബാബുവിന്റെ നേതൃത്വത്തിൽ, എസ് ഐ ബാലചന്ദ്രൻ, എസ് ഐ സന്തോഷ് കുമാർ, എസ് ഐ ബോബി ഫ്രാൻസിസ്,എസ് ഐ ഉമേഷ് ചെല്ലപ്പൻ സീനിയർ സിപിഓ ആയ ബൈജു പോൾ മൈക്കിൾ സി പി ഓ ശാന്തി, ഡി വി ആർ സിപി ഓ ലിജിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; “അമേരിക്കയുമായി ചർച്ചകളില്ല”, പോരാട്ടം തുടരുന്നു!

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; "അമേരിക്കയുമായി ചർച്ചകളില്ല", പോരാട്ടം തുടരുന്നു! ടെഹ്‌റാൻ: പശ്ചിമേഷ്യയെ...

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശം അയച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: നിയമത്തെയും നീതിപീഠത്തെയും വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്സാപ്പ്...

കനലിൽ ചുട്ട ഇരുമ്പ് കറിയിൽ! നീലേശ്വരത്തെ പൂരോത്സവത്തിൽ വിസ്മയമായി ‘ഉള്ളിക്കറി’

കനലിൽ ചുട്ട ഇരുമ്പ് കറിയിൽ! നീലേശ്വരത്തെ പൂരോത്സവത്തിൽ വിസ്മയമായി ‘ഉള്ളിക്കറി’ ​നീലേശ്വരം: വടക്കേ...

ആശ്വാസമായി റഷ്യൻ എണ്ണക്കപ്പൽ; ക്യൂബയിൽ ഊർജ്ജ പ്രതിസന്ധിക്ക് ശമന പ്രതീക്ഷ

ആശ്വാസമായി റഷ്യൻ എണ്ണക്കപ്പൽ; ക്യൂബയിൽ ഊർജ്ജ പ്രതിസന്ധിക്ക് ശമന പ്രതീക്ഷ ഹവാന: മാസങ്ങൾ...

Related Articles

Popular Categories

spot_imgspot_img