web analytics

മദ്യം ഇനി ഓൺലൈനിൽ വഴിയും വാങ്ങാം; വിതരണത്തിന് തയ്യാറായി സ്വിഗ്ഗി

മദ്യം ഇനി ഓൺലൈനിൽ വഴിയും വാങ്ങാം; വിതരണത്തിന് തയ്യാറായി സ്വിഗ്ഗി

തിരുവനന്തപുരം: ഓൺലൈൻ വഴിയുള്ള മദ്യ വിതരണത്തിന് അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ.

ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി താല്‍പര്യം അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഇക്കാര്യം സംബന്ധിച്ച് മൂന്ന് വര്‍ഷമായി ബെവ്‌കോ സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്‌കോ വ്യക്തമാക്കി.

അതേസമയം 23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഇക്കാര്യം ഉറപ്പാക്കിയതിനു ശേഷമാകും വിതരണം.

ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം ഓര്‍ഡര്‍ ചെയ്തു കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കാനുമാണ് നീക്കം.

കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും എന്നും ബെവ്‌കോ വ്യക്തമാക്കി.

അല്ലേലും കുടിയൻമാർക്ക് ആരുമില്ലലോ…. പ്രതിഷേധവുമായി ഒരു പ്രദേശത്തെ മദ്യപാനികൾ മുഴുവൻ രംഗത്ത്.

പാലക്കാട് കാഞ്ഞിരപ്പുഴയിൽ വിദേശമദ്യശാല തുറക്കണമെന്ന ആവശ്യവുമായി കുടിയന്മാർ രം​ഗത്ത്. മദ്യക്കച്ചവടം അനുവദിക്കില്ലെന്നറിയിച്ച് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിഷേധവുമായി കുടിയന്മാർ എത്തിയത്.

മദ്യം കഴിക്കുന്നവരുടെ ദുരിതം തീർക്കാൻ വിദേശമദ്യശാല തുറക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. കാഞ്ഞിരപ്പുഴയിൽ ഒരു വിദേശമദ്യശാല വേണമെന്നാണ് ആവശ്യം.

കുടിയന്മാരുടെ സൗഹൃദ കൂട്ടായ്മകളിലെ അഭിപ്രായ പ്രകടനമായി മാത്രം ഈ ആവശ്യം ഒതുങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മദ്യശാല തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യപാനികൾ പ്രതിഷേധം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന മദ്യശാല മെയ് മാസത്തിലാണ് പൂട്ടിയത്. ലീസ് കാലാവധി തീർന്നതോടെയാണ് ഈ മദ്യശാല പൂട്ടിയത്.

തുടർന്ന് പള്ളിക്കുറുപ്പ് സുകുപ്പടിയിൽ തുറക്കാനിരിക്കെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് വേപ്പിൻചോട് ചെട്ടിപ്പള്ളിയാലിലേക്ക് മാറ്റാൻ നീക്കം നടത്തി

എന്നാൽ, നാടിൻറെ സമാധാനം തകർക്കുന്ന മദ്യഷാപ്പ് വേണ്ടെന്ന് നാട്ടുകാർ തീരുമാനമെടുത്തതോടെയാണ് മദ്യശാലക്കായി മദ്യപാനികൾ തന്നെ രം​ഗത്തെത്തിയത്.

ഇക്കാര്യം ആവശ്യപ്പെട്ട് പോസ്റ്ററും പതിച്ചിട്ടുണ്ട്. മദ്യഷാപ്പു തുറക്കുക, മദ്യപാനികളുടെ ദുരിതം തീർക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.

ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിയ്ക്ക് 5,96,220 രൂപ പിഴ ചുമത്തി കോടതി

ദുബായ്: ദുബായിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിയ്ക്ക് കോടതി 25,000 ദിർഹം (5,96,220 ഇന്ത്യൻ രൂപ) പിഴ ചുമത്തി. മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കി.

മദ്യപിച്ച് വാഹനമോടിക്കൽ, പൊതു സ്വത്ത് നശിപ്പിക്കൽ, നിയമപരമായി അനുവദിക്കപ്പെടാത്ത സാഹചര്യങ്ങളിൽ മദ്യപിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ഏഷ്യക്കാരനായ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയും റോഡിലെ ലോഹത്തിന്റെ കൊടിമരവും നശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കൊടിമരത്തിനും കാറിനും കാര്യമായ കേടുപാടുകളും സംഭവിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

Summary: The Beverages Corporation has recommended granting permission for online liquor sales. Swiggy has reportedly expressed interest in delivering alcohol to customers who book through the app.

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി ചാർലീസ് തെറോൺ

26-കാരനുമായുള്ള ആ അനുഭവം മനോഹരമായിരുന്നു! പരമ്പരാഗത പ്രണയബന്ധങ്ങളോട് നോ പറഞ്ഞ് ഹോളിവുഡ് സുന്ദരി...

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ സ്കൂൾ കുട്ടിയുടെ കഥ

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ...

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് ഐഎംഡി

​ഇന്ന് നാല് ജില്ലകളിൽ, നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്! 24 മണിക്കൂറിൽ...

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്!

പ്രതീക്ഷിച്ചതിലും ഇരട്ടി അതിഥികൾ വന്നു; കല്യാണസദ്യയിൽ വയറിളക്കമരുന്ന് കലർത്തി വധുവിന്റെ പിതാവ്! പാറ്റ്ന:...

Related Articles

Popular Categories

spot_imgspot_img