web analytics

മാളിൽ വരുന്ന മലയാളികൾക്ക് ഇനി മദ്യവും വാങ്ങാം; ഹൈ സ്പിരിറ്റ് ബെവ്കോ ബോട്ടിക്ക് തുടങ്ങി

മാളിൽ വരുന്ന മലയാളികൾക്ക് ഇനി മദ്യവും വാങ്ങാം; ഹൈ സ്പിരിറ്റ് ബെവ്കോ ബോട്ടിക്ക് തുടങ്ങി

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിലെ ഗോകുലം ഗലേറിയ മാളിൽ ബിവറേജസ് കോർപ്പറേഷന്റെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു.

 ബെവ്കോ മാനേജിങ് ഡയറക്ടർ ഹർഷിത അട്ടല്ലൂരിയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്.

‘ഹൈ സ്പിരിറ്റ് ബെവ്കോ ബോട്ടിക്ക്’ എന്ന പേരിലുള്ള ഈ ഔട്ട്ലെറ്റ്, കേരളത്തിൽ ആദ്യമായാണ് ഒരു മാളിനകത്ത് പ്രവർത്തനം തുടങ്ങുന്ന മദ്യവിൽപ്പനശാല എന്ന പ്രത്യേകത നേടുന്നത്.

ബെവ്കോയുടെ മറ്റ് ഔട്ട്ലെറ്റുകളിൽ ലഭ്യമായ എല്ലാ പ്രീമിയം മദ്യ ഇനങ്ങളും ഇവിടെ ലഭ്യമാണ്. വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളിലുള്ള വിദേശ മദ്യങ്ങളും, ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ലഭിക്കുന്ന ബ്രാൻഡുകളും ഉൾപ്പെടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

 ഗോഡൗൺ സൗകര്യങ്ങൾ ഉൾപ്പെടെ 2,400 ചതുരശ്രയടി വിസ്തൃതിയിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.

ഗോകുലം ഗലേറിയ മാളിലെ ഔട്ട്ലെറ്റ്, ബെവ്കോ ആരംഭിക്കുന്ന രണ്ടാമത്തെ സൂപ്പർ പ്രീമിയം മദ്യവിൽപ്പനശാലയാണ്.

English Summary

The Kerala State Beverages Corporation (BEVCO) has opened a Super Premium liquor outlet at Gokulam Galleria Mall on Mavoor Road, Kozhikode. Named “High Spirit Bevco Boutique,” this is the first liquor outlet to operate inside a mall in Kerala. The outlet offers a wide range of premium and imported liquor brands, including duty-free labels, and spans 2,400 square feet. This marks BEVCO’s second Super Premium outlet in the state.

bevco-super-premium-outlet-gokulam-mall-kozhikode

Bevco, Kozhikode, Gokulam Galleria Mall, Super Premium Outlet, Liquor Sales, Kerala Beverages Corporation, High Spirit Bevco Boutique, Kerala News

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img