മികച്ച നടന്‍ അല്ലു അര്‍ജുന്‍: ആര്‍ ആര്‍ ആര്‍ ജനപ്രിയചിത്രം ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം

ന്യൂഡല്‍ഹി: 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി അല്ലു അര്‍ജുന്‍. പുഷ്പ ദ റൈസ് എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചത്. മികച്ച നടിയായി രണ്ട് പേരെ തിരഞ്ഞെടുത്തു. ഗംഗുഭായ് കത്തിയാവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്. മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘റോക്കട്രി: ദ നമ്പി എഫക്ട്’ ആണ് മികച്ച ഫീച്ചര്‍ സിനിമ. നടന്‍ ആര്‍. മാധവന്‍ സംവിധാനം ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തിയത്. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ‘ഗോദാവരി’യ്ക്കാണ് പുരസ്‌കാരം.
2021-ലെ മികച്ചസിനിമ മലയാളം സിനിമ ഹോമിന് ലഭിച്ചു. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ‘ഹോം’ ആണ് മികച്ച മലയാള ചിത്രം. ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ‘ആവാസവ്യൂഹ’മാണ് മികച്ച പരിസ്ഥിതി ചിത്രം.
മികച്ച തിരക്കഥയായി നായാട്ട് എന്ന ചിത്രത്തിന് ഷാഹി കബീര്‍ പുരസ്‌കാരത്തിന് അര്‍ഹനായി
നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ ‘എക് താ ഗാവോന്‍; ആണ് മികച്ച സിനിമ. സ്മൈല്‍ പ്ലീസ് എന്ന ചിത്രത്തിന് ബക്വല്‍ മതിയാനിയെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഇതേ വിഭാഗത്തിലുള്ള മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി.
ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 31 കാറ്റഗറികളിലായാണ് പരുസ്‌കാരം പ്രഖ്യാപിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 24 കാറ്റഗറികളാണുണ്ടായിരുന്നത്. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പിന്നീട് പ്രഖ്യാപിക്കും.

 

മറ്റ് പുരസ്‌കാരങ്ങള്‍

 

മികച്ച ജനപ്രിയ ചിത്രം: ആര്‍ആര്‍ആര്‍

മികച്ച സംഗീത സംവിധാനം: പുഷ്പ

മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആന്‍ഡ് കമ്പനി

മികച്ച ഗായിക: ശ്രേയ ഘോഷാല്‍

മികച്ച ഗായകന്‍: കാലഭൈരവ

മികച്ച സഹനടി പല്ലവി ജോഷി

മികച്ച സഹനടന്‍: പങ്കജ് ത്രിപാഠി

മികച്ച സിങ്ക് സൗണ്ട്: അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്)

മികച്ച പശ്ചാത്തല സംഗീതം: കീരവാണി (ആര്‍ആര്‍ആര്‍)

മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി: കിംഗ് സോളമന്‍ (ആര്‍ആര്‍ആര്‍)

പ്രത്യേക ജ്യൂറി പുരസ്‌കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

സ്വർണക്കടത്ത് കേസ്; അന്വേഷണം നടി രന്യ റാവുവിന്റെ വളർത്തച്ഛനായ ഡിജിപിയിലേക്കും

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു പിടിയിലായ സംഭവത്തിൽ നടിയുടെ...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന...

ശ്രീനന്ദയുടെ ശരീരഭാരം വെറും 25കിലോ, വിശപ്പെന്ന വികാരം പോലുമില്ല; വില്ലനായത് ‘അനോറെക്‌സിയ നെര്‍വോസ’

കണ്ണൂര്‍: ഭക്ഷണക്രമീകരണത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ പതിനെട്ടുകാരി ശ്രീനന്ദയുടെ മരണത്തിൽ വിശദീകരണവുമായി...

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

ഔസേപ്പും മൂന്നാണ്മക്കളും കേരളത്തിൽ നിന്നും ഗൾഫിലേക്ക്… ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങി ‘ഔസേപ്പിന്റെ ഒസ്യത്ത്’

വിജയരാഘവനെ മുഖ്യ കഥാപാത്രമാക്കി ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഔസേപ്പിൻറെ ഒസ്യത്ത്'....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!