ന്യൂഡല്‍ഹി: 69മത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം. കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വന്ന സമയത്തായിരുന്നു ഹോം എന്ന ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണവും കേസുകളും ഉയര്‍ന്നുവന്നത്. അതുകൊണ്ട് തന്നെ ‘ഹോം’ എന്ന ചിത്രത്തെ കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരപ്പട്ടികയില്‍ പരാമര്‍ശിക്കുകപോലും ചെയ്തിരുന്നില്ല. എന്നാല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ഇന്ദ്രന്‍സ് സാധ്യതാ പട്ടികയില്‍ ഇടം നേടിയിരുന്നു.