പുരാണങ്ങളിലും വേദങ്ങളിലും മഹനീയ സ്ഥാനമുള്ള പുഷ്പമാണ് അശോകം. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്‌മാ വൈവര്‍ത്ത പുരാണത്തിലും അശോകത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാമദേവന്റെ പഞ്ചബാണങ്ങളില്‍ ഒന്ന് അശോക പുഷ്പം കൊണ്ടുള്ളതാണ്. ദുര്‍ഗ്ഗ പൂജയില്‍ ശക്തി ആരാധനക്രമത്തില്‍ ഉപയോഗിക്കുന്ന ഒന്‍പത് തരം ഇലകളില്‍ ഒന്ന് അശോക ഇലകളാണ്. ശ്രീ ബുദ്ധന്‍ ജനിച്ചതും, ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതും ഹനുമാന്‍ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നു ഐതിഹ്യം പറയുന്നു. ആയുര്‍വേദത്തിലും ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രത്തിലും ഔഷധമായും അശോകത്തെ ഉപയോഗിക്കുന്നു.
ജ്യോതിഷപരമായി അശോകത്തിനു വലിയ പ്രാധാന്യമാണുള്ളത്. അശോകം എന്നാല്‍ ശോകമില്ലാത്തത്, ശോകത്തെ നശിപ്പിക്കുന്നത് എന്നൊക്കെയാണ് അര്‍ത്ഥം. അശോക പുഷ്പങ്ങള്‍ പോലെ ഇതിലെ ഇലകളും ജ്യോതിഷപരമായി ഉപയോഗിക്കാറുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
* അശോക ഇലകളുടെ ഉപയോഗം ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം
* അശോക വൃക്ഷം ദുഃഖങ്ങളും വേദനകളും തുടച്ചുനീക്കുകയും പ്രശസ്തിയും സമൃദ്ധിയും നല്‍കുകയും ചെയ്യുന്നു.
* ആത്മീയപരമായി പ്രത്യേകിച്ച് അശോക മരച്ചുവട്ടിൽ ധ്യാനിക്കുന്നവര്‍ക്ക് ഏകാഗ്രത നഷ്‌പ്പെടാതിരിക്കാനുള്ള ശേഷി പ്രദാനം
ചെയ്യുന്നു.
*മംഗളദോഷങ്ങള്‍ പ്രത്യേകിച്ച് വിവാഹ തടസ്സങ്ങള്‍ നേരിടുന്നവര്‍ക്ക് അശോകമരത്തെ ആരാധിക്കാവുന്നതാണ്.
*സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിയാന്‍ അശോക വൃക്ഷം നട്ടുവളര്‍ത്തുകയും അതിന് ദിവസവും ജലം അര്‍പ്പിക്കുകയും ചെയ്യുക.
*ഞായറാഴ്ച അശോകവൃക്ഷത്തിന്റെ വേരുകള്‍ മുറിച്ചെടുത്ത് ശുദ്ധിയാക്കി ഒരു പട്ടില്‍ പൊതിഞ്ഞ് ശുദ്ധമായ ഇടത്ത് സൂക്ഷിക്കുകയും
പ്രാര്‍ത്ഥനസമയത്ത് അത് കരുതുകയും ചെയ്യുന്നത് വിജയം പ്രദാനം ചെയ്യും.
*ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏഴ് അശോക ഇലകളും ഒരു നാണയം ദക്ഷിണവച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുക. 41 ദിവസം ഇത്
ആവർത്തിക്കുക. വിവാഹ കാലതാമസവും ദാമ്പത്യ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
*എല്ലാ ചൊവ്വാഴ്ചയും അശോകവൃക്ഷത്തിന്റെ തൊലി ഹനുമാന് സമര്‍പ്പിച്ചാല്‍ മംഗളദോഷം കുറയും. അശോക മരത്തിന്റെ ചുവട്ടില്‍ ഇരുന്ന്
മന്ത്രം ജപിച്ചാല്‍ ക്ഷിപ്രഫലം പ്രദാനമാകും.
*വീട്ടുപരിസരത്തെ അശോക മരത്തിന്റെ ചുവട്ടില്‍ നിത്യവും നെയ്യ് വിളക്ക് കത്തിച്ചാല്‍ ആരോഗ്യവും സമ്പത്തും നേടാം. വീടിനുള്ളില്‍
ഗുണാത്മകമായ ഊര്‍ജ്ജ പ്രഭാവങ്ങളുണ്ടാകുവാന്‍ പ്രധാന കവാടത്തില്‍ അശോക പുഷ്പങ്ങളും ഇലകളാലും അലങ്കാരങ്ങളും തോരണങ്ങളും
തൂക്കുക.
*പണപ്പെട്ടിയില്‍ അശോക ഇലകള്‍ സൂക്ഷിച്ചാല്‍ സമ്പത്തിന് യാതൊരു കുറവും ഭവിക്കുകയില്ല.
*സ്‌നാന ജലത്തില്‍ അശോക ഇലകള്‍ ഇടുന്നത് രോഗങ്ങളെയും നിര്‍ഭാഗ്യങ്ങളെയും അകറ്റി നിര്‍ത്തും.
*എല്ലാ മുറികളുടെയും പ്രധാന വാതിലുകളിലും വാതിലുകളിലും അശോക ഇലകളുടെ മാല തൂക്കുന്നത് നിഷേധാത്മകതകളെ അകറ്റാന്‍
സഹായിക്കും.
*ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ ഓഫീസിലെയോ സ്ഥാപനങ്ങളിലെയോ ആഭ്യന്തര കലഹങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, അശോക വൃക്ഷത്തിനെ
നിത്യവും പരിപാലിക്കുകയും ജലം അര്‍പ്പിക്കുകയും ദുര്‍ഗ്ഗദേവിയെ അശോക പുഷ്പത്താല്‍ ആരാധിക്കുകയും ചെയ്യുക.
Read Also:സൂര്യന് വെള്ളം കൊടുക്കുന്നതെന്തിന്