‘കിളികൂടു കൂട്ടുന്നപോലെ വച്ച വീട്; സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു’; സങ്കടം പങ്കുവച്ച് ഭാഗ്യലക്ഷ്മി

മലയാള സിനിമയിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത ശബ്ദത്തിനുടമയാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം പൊതുമണ്ഡലത്തില്‍ സജീവമാണ് ഭാഗ്യലക്ഷ്മി. ഇപ്പോളിതാ തന്റെ സ്വകാര്യമായൊരു ദുഃഖം പങ്കു വച്ചിരിക്കുകയാണ് അവർ. സ്വന്തം അദ്ധ്വാനത്തില്‍ തിരുവനന്തപുരത്ത് ആദ്യമായി വച്ച വീട് പിന്നീട് ഭാഗ്യലക്ഷ്മി വിറ്റിരുന്നു. ഇത് വാങ്ങിയ വ്യക്തികള്‍ പൊളിക്കുന്ന ത്തിന്റെ സങ്കടമാണ് അവർ പങ്കുവയ്ക്കുന്നത്. വീട് പൊളിക്കുന്ന വീഡിയോയുടെ കൂടെ തന്റെ ശബ്ദവും ചേർത്താണ് ഭാഗ്യലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:

”1985 ല്‍ തിരുവനന്തപുരത്തേക്ക് വിവാഹം കഴിഞ്ഞെത്തുമ്പോള്‍ ഒരു ഒറ്റമുറിയിലേക്കാണ് കയറി ചെന്നത്. അന്ന് മനസില്‍ തോന്നിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. അങ്ങനെ എന്‍റെ ശബ്ദംകൊണ്ട് അദ്ധ്വാനിച്ച് ഞാനൊരു വീട് പണിത് തുടങ്ങി. ആ വീട്ടില്‍ താമസിച്ച് തുടങ്ങിയപ്പോള്‍ എന്തോ ഈ വീട്ടില്‍ അധികകാലം താമസിക്കില്ലെന്നൊരു തോന്നല്‍ എന്‍റെ ഉള്ളില്‍ വന്നുകൊണ്ടിരുന്നു. 2000ത്തില്‍ ഞാന്‍ അവിടെ നിന്നും പടിയിറങ്ങി. 2020 ല്‍ ഞാന്‍ അങ്ങോട്ട് കയറി ചെന്നപ്പോള്‍ ആ വീട്ടില്‍ താമസിക്കാന്‍ തോന്നിയില്ല. എനിക്ക് മാത്രമല്ല എന്‍റെ മക്കള്‍ക്കും തോന്നിയില്ല. അങ്ങനെ ഞങ്ങള്‍ വീട് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. വീട് സ്വന്തമാക്കിയആള്‍ അത് പൊളിക്കുന്നത് കണ്ടപ്പോള്‍ മനസില്‍ എവിടെയോ വിങ്ങല്‍ പോലെ. അങ്ങനെ സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചിരിക്കുന്നു” വോയിസ് ഓവറില്‍ ഭാഗ്യലക്ഷ്മി പറയുന്നു. സ്വരം എന്നാണ് ഭാഗ്യലക്ഷ്മിയുടെ വീടിന്‍റെ പേര്.

കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വെച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരുംപോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവിൽ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല.സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നിൽക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്- വീഡിയോയുടെ ക്യാപ്‌ഷൻ ഇങ്ങനെയാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ട്രെയിനുകളിലും സിസിടിവി

ട്രെയിനുകളിലും സിസിടിവി ന്യൂഡൽഹി: ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. യാത്രക്കാരുടെ...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട്,...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

Related Articles

Popular Categories

spot_imgspot_img