രാജ്യത്തും, പ്രത്യേകിച്ച് കേരളത്തിലും കൂടുതലായി ഉപയോഗിക്കുന്നത് ആൻഡ്രോയ്ഡ് ഫോണുകളാണ്.
അതുകൊണ്ടുതന്നെ ഭൂരിപക്ഷം പേരുടേയും ഫോണ്‍ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലെന്നാണ് വിദ്ഗധരുടെ അഭിപ്രായം. ഫോണ്‍ ഹാക്ക് ചെയ്യുന്നതിലൂടെ അതിലെ വിവരങ്ങള്‍ ചോര്‍ത്തി സാമ്ബത്തിക തട്ടിപ്പുള്‍പ്പെടെ നടക്കുന്ന സാഹചര്യത്തിൽ സൈബർ വിദഗ്ദർ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്.
ഫോണിലെ ഡാറ്റ ഉപയോഗത്തിന്‍റെ തോത് അപ്രതീക്ഷിതമായി വര്‍ധിക്കുകയാണെങ്കില്‍ അത് ഫോണ്‍ ഹാക്ക് ചെയ്യുന്നുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ഹാക്ക് ചെയ്യപ്പെടുന്ന ഫോണില്‍ പ്രവര്‍ത്തിക്കുന്ന മാല്‍വെയറാണ് ഡാറ്റ ഉപഭോഗത്തെ വര്‍ധിപ്പിക്കുന്നത്. അതിനാല്‍ ഫോണിലെ ഡാറ്റ ഉപയോഗം ഇടക്കിടെ ശ്രദ്ധിക്കുന്നത് ഉചിതമാകുമെന്നും വിദഗ്ധര്‍ പറയുന്നു. സാധാരണ ഗതിയില്‍ പാസ്വേര്‍ഡ് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യുകയാണ് മിക്കയാളുകളും ചെയ്യുക. പാസ്വേര്‍ഡ് പ്രവര്‍ത്തനം തെറ്റായി കാണുന്നുണ്ടെങ്കിലും അത് ഫോണ്‍ ഹാക്കായതിന്‍റെ സൂചനയാകാം. നമുക്ക് അറിയാത്ത ആപ്പുകള്‍ ഫോണില്‍ കണ്ടാല്‍ അതും ഫോണ്‍ ഹാക്ക് ചെയ്തതിന്‍റെ ലക്ഷണമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നമ്മുടെ അറിവിലില്ലാത്ത കോളുകള്‍ ഫോണ്‍ ഹിസ്റ്ററിയിലുണ്ടെങ്കില്‍ അതും ഇതിന്‍റെ സൂചനയാണ്. അതിനാല്‍ ഇക്കാര്യങ്ങള്‍ ഇടക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകള്‍, സൈറ്റുകള്‍, ലിങ്കുകളില്‍ കയറുന്നതിൽ ശ്രദ്ധിക്കണം. അപരിചിതമായ ലിങ്കുകളില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറാതിരുന്നാലും ഫോണ്‍ ഹാക്ക് ചെയ്യുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷപെടാമെന്ന മുന്നറിയിപ്പാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്നത്.
ലളിതമായ പാസ് വേർഡുകൾ ഉപയോഗിക്കുന്ന രീതി മാറ്റുന്നതാണ് ഹാക്കിങ്ങില്‍ നിന്നും ഫോണുകളെ രക്ഷിക്കാനുള്ള മറ്റൊരു പ്രധാന മാര്‍ഗം. ഇടക്കിടെ പാസ്വേര്‍ഡുകള്‍ മാറ്റുന്നതും നല്ലതായിരിക്കും. എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുന്ന പാസ്സ്വേർഡുകൾ ഉപയോഗിക്കരുത്. അതുപോലെതന്നെ, വൈഫൈ, ബ്ലൂടൂത്ത് എന്നിവ ഉപയോഗത്തിന് ശേഷം ഓഫ് ചെയ്യാൻ മറക്കരുത്.