web analytics

വിരലടയാളം വരെ കിറുകൃത്യം ! ഒറിജിനലിനെ വെല്ലുന്ന വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ ! അറസ്റ്റിലായത് ഇങ്ങനെ:

രാജ്യത്ത് അനധികൃതമായി കടന്നു കൂടുന്ന ബംഗ്ലാദേശ് പൗരന്മാർ നിരവധിയാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി, വൈപ്പിൻ ഞാറയ്ക്കലിൽ നിന്ന് ഒറിജിനൽ തോറ്റുപോകുന്ന ആധാർ കാർഡുമായി അനധികൃതമായി താമസിച്ചുവരുന്ന ബംഗ്ലാദേശ് പൗരൻ പോലീസ് പിടിയിലായി.
ഇയാളുടെ കൈയ്യിൽ നിന്ന് ഒറിജിനൽ ആധാർ കാർഡ് കണ്ടെടുത്തിട്ടുണ്ട്.

തുടർന്ന് ഇയാളുടെ പക്കലുള്ള ഒറിജിനൽ ആധാർ കാർഡുമായി അക്ഷയ സെന്ററിൽ പോലീസെത്തുകയും വിരലടയാളം പരിശോധിക്കുകയും ചെയ്തു. വിരലടയാളവും കൃത്യമായി വന്നത് പോലീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതാണെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന 27 ബംഗ്ലാദേശി പൗരൻമാരെ പിടികൂടിയിരുന്നു.

ഇവരുടെയെല്ലാം കയ്യിൽ ഒറിജിനൽ തോറ്റു പോകുന്ന തരത്തിലുള്ള വ്യാജ ആധാർ കാർഡുകളും ഉണ്ടായിരുന്നു. ആധാർ കാർഡിലെ വിരലടയാളം വരെ കൃത്യം എന്നാണ് പോലീസ് പറയുന്നത്.

ആധാർ കാർഡുകൾ ഇവർ ബംഗ്ലാദേശിൽ നിന്ന് തന്നെ സംഘടിപ്പിച്ചിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ...

ഇനി ഇവി യുഗം! പെട്രോൾ – ഡീസൽ വണ്ടികൾക്ക് പണി വരുന്നു; പുതിയ ഇവി നയം പുറത്തിറക്കി സർക്കാർ

രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഡൽഹി സർക്കാർ...

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ...

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷിന് 37 വർഷം കഠിനതടവ്

കോട്ടയം: കേരള മനസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിലെ ആദ്യ കേസിൽ ഒന്നാം...

Related Articles

Popular Categories

spot_imgspot_img