നേന്ത്രപ്പഴ വില സർവകാല റെക്കോഡിലേക്ക്

ചെ​റു​വ​ത്തൂ​ർ: ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ നേ​ന്ത്ര​പ്പ​ഴ വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്. കി​ലോ​ക്ക് 50നും 60​നും ഇ​ട​യി​ൽ ല​ഭി​ച്ചി​രു​ന്ന നേന്ത്രപഴത്തിന് ഇ​പ്പോ​ൾ 80 മു​ത​ൽ 90 വ​രെ​യാ​ണ് പൊ​തു​വി​പ​ണി​യി​ലെ വി​ല. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഉൽപാദനം കുറഞ്ഞതാണ് വില വർദ്ധനവിന് കാരണം.

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തി​ൽ ഭൂ​രി​ഭാ​ഗ​വും നേ​ന്ത്ര വാ​ഴ​ക​ളാ​യി​രു​ന്നു. വി​ള​വ് കു​റ​ഞ്ഞ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളിൽ നി​ന്ന് എ​ത്തി​ക്കു​ന്ന പ​ഴ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തി​ൽ ഏ​റെ​യും. നാ​ട​ൻ പ​ഴ​ങ്ങ​ൾ എ​ത്താ​ത്ത​തും വി​പ​ണി വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. നേ​ന്ത്ര​പ്പ​ഴ​ത്തി​ന്റെ വി​ല കൂ​ടി​യ​തോ​ടെ ചി​പ്സ് ഉ​ൾപ്പെ​ടെ അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾക്കും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന റ​മ​ദാ​ൻ വി​പ​ണി ല​ക്ഷ്യ​മി​ട്ടാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല കൂ​ടു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മൊ​ത്ത വി​പ​ണി​യി​ൽ നേ​ന്ത്ര​പ്പ​ഴ​ത്തി​ന് 60 മു​ത​ൽ 70 രൂ​പ​വ​രെ​യാ​ണ് കി​ലോ​ക്ക് വി​ല. ക​ദ​ളി​പ്പ​ഴ​ത്തി​നും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മൈ​സൂ​ർ​പ്പ​ഴം കി​ലോ 60 രൂ​പ​ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്.

2023 ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ നേ​ന്ത്ര​പ്പ​ഴ​ത്തി​ന് 70 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഓ​ണ വി​പ​ണി​യി​ൽ കി​ലോ​ക്ക് 60 മു​ത​ൽ 65 രൂ​പ നിരക്കിലാണ് പ​ഴം ലഭിച്ചിരുന്നത് . കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും നേ​ന്ത്ര​പ്പ​ഴം എ​ത്തു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ തേ​നി, കൃ​ഷ്ണ​ഗി​രി, നീ​ല​ഗി​രി, കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, പൊ​ള്ളാ​ച്ചി ജി​ല്ല​ക​ളി​ൽനി​ന്നും ക​ർ​ണാ​ട​ക​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. ഈ പ്രദേശങ്ങളിലെ ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ടി​വ് സം​ഭ​വി​ച്ച​തോ​ടെ പ​ഴ​ങ്ങ​ളെ​ത്തു​ന്നി​ല്ല. ഇ​താ​ണ് വി​ല വ​ർ​ധ​ന​ക്കി​ട​യാ​ക്കി​യ​തെ​ന്ന് മൊ​ത്ത വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

Related Articles

Popular Categories

spot_imgspot_img